ഒരുകാലത്ത് മലയാളി പ്രേക്ഷകരുടെ പ്രിയ നായികയായിരുന്നു നവ്യ നായര്‍. ദിലീപിന് ഒപ്പം ഇഷ്ടം എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്ത് എത്തിയ നവ്യ മലയാളം തമിഴ് കന്നട എന്നീ ഭാഷകളിലായി നിരവധി ചിത്രങ്ങളിലാണ് അഭിനയിച്ചത്.
വിവാഹ ശേഷം അഭിനയത്തില്‍ നിന്നും മാറി നിന്ന താരം അഭിനയത്തില്‍ സജീവമായിരുന്നില്ല. 2014ല്‍ പുറത്തിറങ്ങിയ ദൃശ്യത്തിന്റെ കന്നട പതിപ്പായിരുന്നു നവ്യ അഭിനയിച്ച് അവസാനമായി തീയറ്ററില്‍ എത്തിയ ചിത്രം.
ഇപ്പോള്‍ നവ്യ വീണ്ടും അഭിനയത്തിലേക്ക് എത്തിയിരിക്കുകയാണ്. ദൃശ്യം 2 വിന്റെ കന്നട പതിപ്പിലാണ് നവ്യ അഭിനയിക്കുന്നത്. നവ്യ തന്നെയാണ് ഈ സന്തോഷ വാര്‍ത്ത ആരാധകരെ അറിയിച്ചത്. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു താരം ഇക്കാര്യം അറിയിച്ചത്.
ദൃശ്യ 2 എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ മീന അവതരിപ്പിച്ച കഥാപാത്രമായെത്തുന്നത് നവ്യ നായരാണ്. ആശാ ശരത്തും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. പി വാസു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കന്നട താരം രവിചന്ദ്രനാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
ചിത്രത്തിന്റെ ആദ്യ ഭാഗത്തിലും ഇവര്‍ തന്നെയായിരുന്നു താരങ്ങള്‍. ഇളയരാജയായിരുന്നു സംഗീത സംവിധാനം നിര്‍വഹിച്ചത്. ചിത്രം കന്നഡയിലും വന്‍ ഹിറ്റായി. 2014 ജൂണ്‍ 20ന് റിലീസ് ചെയ്ത ചിത്രം 100 ദിവസത്തിലധികം ചിത്രം തിയറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചു.
7 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് നവ്യ ഒരു കന്നട ചിത്രത്തില്‍ അഭിനയിക്കുന്നത്. 2012 ലാണ് നവ്യ അഭിനയിച്ച ഒരു മലയാള ചിത്രം അവസാനമായി തീയറ്ററില്‍ എത്തിയത്. അതേസമയം നവ്യ എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം അഭിനയിക്കുന്ന മലയാള ചിത്രത്തിന്റെ ഷൂട്ടിംങ് പൂര്‍ത്തിയായി. വികെ പ്രകാശ് സംവിധാനം ചെയ്യുന്ന ഒരുത്തിയാണ് മലയാളത്തില്‍ പുറത്തിറങ്ങാനിരിക്കുന്ന നവ്യയുടെ പുതിയ ചിത്രം.
Discussion about this post