മലയാളത്തില്‍ ഏറ്റവും ആരാധകരുടെ നായിക ആരാണെന്ന് ചോദിച്ചാല്‍ മലയാളികള്‍ ഒന്നടങ്കം പറയും കാവ്യാമാധവന് എന്ന്. വര്‍ഷങ്ങളായി സിനിമയില്‍ അഭിനയിച്ചിട്ടില്ലെങ്കിലും താരത്തിന്റെ ആരാധകരുടെ എണ്ണത്തില്‍ ഒരു കുറവും വന്നിട്ടില്ല.
അതുകൊണ്ട് തന്നെ കാവ്യയുടെ വിശേഷങ്ങള്‍ അറിയാന്‍ കാത്തിരിക്കാറുണ്ട് മലയാളികള്‍. സമൂഹമാധ്യമങ്ങളില്‍ അത്ര ആക്റ്റീവ് അല്ലെങ്കിലും ഇടയ്ക്ക് തന്റെ വിശേഷങ്ങളും കുടുംബചിത്രങ്ങളുമൊക്കെ കാവ്യ പങ്കിടാറുണ്ട്.
ഇങ്ങനെ പങ്കുവയ്ക്കുന്ന വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. ഇപ്പോഴിത കാവ്യ പങ്കുവച്ച പുതിയ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
View this post on Instagram
മകള്‍ മാമ്മാട്ടിയേയും ഒപ്പം രണ്ടു കുട്ടികളെയും ചിത്രത്തില്‍ കാണാം. ഇതാണ് എന്റെ ലോകം എന്നാണ് കാവ്യ കുറിക്കുന്നത്. കാവ്യയുടെ സഹോദരന്റെ മക്കളാണ് ചിത്രത്തിലുള്ളത്.
വിദേശത്താണ് കാവ്യയുടെ സഹോദരന്. കാവ്യയും മാമ്മാട്ടിയും വെക്കേഷന് ആഘോഷിക്കാന്‍ സഹോദരന്റെ അരികിലേക്ക് പോയിരിക്കുകയാണെന്ന് അടുത്തിടെ തങ്കമണി ചിത്രവുമായി ബന്ധപ്പെട്ട പത്രസമ്മേളനത്തിനിടയില്‍ ദിലീപ് പറഞ്ഞിരുന്നു.
ഈ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു. അതേസമയം ദിലീപുമായുളള വിവാഹത്തിനു ശേഷം അഭിനയത്തില്‍ നിന്നും വിട്ടുനില്‍ക്കുകയാണ് കാവ്യ മാധവന്.
ദിലീപും കാവ്യ മാധവനും 2016 നവംബര്‍ 25നാണു വിവാഹിതരായത്. കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ ഇരുവരുടെയും അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം.
Discussion about this post