ചെന്നൈ: മുന്‍ ബിഗ്ബോസ് താരവും നടിയുമായ യാഷിക ആനന്ദിന് വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റു. നടിയും സുഹൃത്തുക്കളും സഞ്ചരിച്ച വാഹനം നിയന്ത്രണം വിട്ട് റോഡിലെ മീഡിയനില്‍ ഇടിക്കുകയായിരുന്നു.
ഞായറാഴ്ച പുലര്‍ച്ചെ മഹാബലിപുരത്ത് വച്ചായിരുന്നു അപകടം നടന്നത്. നടിക്ക് ഒപ്പം ഉണ്ടായിരുന്ന സുഹൃത്തുക്കളില്‍ ഒരാള്‍ മരിച്ചു. അമേരിക്കയില്‍ എഞ്ചിനീയറായി ജോലി നോക്കുന്ന ഹൈദരാബാദ് സ്വദേശി ഭവാനിയാണ് (28) മരിച്ചത്.
യാഷികയും മൂന്ന് സുഹൃത്തുക്കളുമാണ് കാറില്‍ ഉണ്ടായിരുന്നത്. നാല് പേരെയും ഉടനെ തന്നെ ആശുപത്രിയില്‍ എത്തിച്ചു. യാഷികയുടെ നില ഗുരുതരമായി തുടരുന്നു. തീവ്രപരിചണ വിഭാഗത്തില്‍ ചികിത്സയിലാണ്.
തമിഴ് ബിഗ് ബോസ് രണ്ടാം സീസണിലെ മത്സരാര്‍ത്ഥിയായിരുന്നു യാഷിക ആനന്ദ്. നിരവധി ആരാധകര്‍ ഷോയ്ക്ക് പിന്നാലെ താരത്തിന് ലഭിച്ചിരുന്നു. തുടര്‍ന്ന് ഇരുട്ട് അറയില്‍ മുരട്ടു കുത്ത്, നോട്ട തുടങ്ങിയ ചിത്രങ്ങളിലും താരം അഭിനയിച്ചിരുന്നു.
Discussion about this post