മലയാളത്തിലെ യുവ നടിമാരില്‍ ഏറെ ആരാധകരുള്ള നടിയാണ് അനുസിത്താര. താരത്തിന്റെ മലയാള തനിമയും കൈയ്യടക്കമുള്ള അഭിനയ കൊണ്ടും കുറഞ്ഞ നാള് കൊണ്ട് തന്നെ വലിയ ആരാധക വൃന്ദം ഉണ്ടാക്കിയിട്ടുണ്ട്.
സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം കൂടിയാണ് താരം. ഫോട്ടോഗ്രാഫറായ ഭര്‍ത്താവ് എടുക്കുന്ന ചിത്രങ്ങള്‍ താരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. ഇത് ആരാധകര്‍ ഏറ്റെടുത്ത് വൈറലാക്കാറുമുണ്ട്.
അത്തരത്തില്‍ നടി അനു സിത്താര സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച വിഡിയോ ആണ് ആരാധകരുടെ ഇടയില്‍ ഇപ്പോള്‍ വൈറല്‍ ആയിരിക്കുന്നത്. സ്വിമ്മിങ് പൂളില്‍ നിന്നുള്ള അണ്ടര്‍വാട്ടര്‍ ഫോട്ടോഷൂട്ട് ആണ് വിഡിയോയില്‍ കാണാനാകുക.
നീന്തല്‍ക്കുളത്തിനടിയില്‍ നിന്നുകൊണ്ട് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന അനുവിനെ വിഡിയോയില്‍ കാണാം. നിമിഷം നേരം കൊണ്ട് നിരവധി പേരാണ് വീഡിയോ കണ്ടത്. റിമി ടോമി, മൃദുല വാരിയര്‍, ശിവദ തുടങ്ങി നിരവധി താരങ്ങള്‍ വീഡിയോയ്ക്ക് പ്രതികരണം അറിയിച്ചിട്ടുണ്ട്. വീഡിയോക്ക് ഇടയില്‍ രസകരമായ കമന്റുകളും വരുന്നുണ്ട്. ആര്‍ട്ടിസ്റ്റ് കുളത്തിലേക്ക് ചാടുമ്പോള്‍ ക്യാമറയും ഒപ്പം ചാടട്ടെ എന്ന് ശ്രീനിവാസന് പറഞ്ഞത് ഇപ്പോഴാണ് ശരിയായത് എന്നാണ് രസകരമായ കമന്റുകള്‍.
Discussion about this post