മലയാളത്തില്‍ ഏറ്റവും കൂടുതല്‍ റിപ്പീറ്റ് വാല്യുവുള്ള ചിത്രങ്ങളുടെ സംവിധായകനാണ് പ്രിയദര്ശന്.എത്ര തവണ കണ്ടാലും ആളുകളെ രസിപ്പിച്ച് ഇരുത്താനുള്ള ഒരു മാജിക് പ്രിയദര്ശന് ചിത്രങ്ങളില്‍ ഉണ്ടാകും.
അത്തരത്തില്‍ ആളുകള്‍ ഇപ്പോഴും റിപ്പീറ്റ് അടിച്ച് കാണുന്ന ചിത്രമാണ് വെട്ടം. ദീലീപിന്റെയും കലാഭവന്‍ മണിയുടെയും തുടങ്ങി മലയാളത്തിലെ ഒരു മാതിരി എല്ലാ നടന്മാരുടെയും അഴിഞ്ഞാട്ടം തന്നെയായിരുന്നു വെട്ടത്തില്‍.
എത്ര തവണ കണ്ടാലും മടുക്കില്ല എന്നതാണ് വെട്ടത്തിന്റെ പ്രത്യേകത. ചിത്രത്തിലെ നായികയായി എത്തിയത് ഭാവ്ന പാനി ആയിരുന്നു. ആദ്യ ചിത്രത്തിലൂടെ തന്നെ മലയാളികളുടെ മനം കവരാന്‍ താരത്തിനായി.
‘ആനയും മുയലും’ എന്ന ചിത്രത്തിലും അതിഥിവേഷത്തില്‍ ഭാവ്ന എത്തിയിരുന്നു. ഭാവ്നയുടെ കുട്ടിക്കാല ചിത്രങ്ങളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. നിരവധി പേരാണ് ഈ ചിത്രം പങ്കുവയ്ക്കുന്നത്.
മുംൈബയ് സ്വദേശിയായ ഭാവ്ന പാനി പരസ്യ ചലച്ചിത്രകാരന് ഉദയ് ശങ്കര്‍ പാനിയുടെ മകളാണ്. ഒഡീസി, കഥക്, ബാലെ നര്‍ത്തകി കൂടിയായ ഭാവ്ന ‘തെരേ ലിയേ’ എന്ന ബോളിവുഡ് ചിത്രത്തിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്.
കന്നട, തെലുങ്ക് ചിത്രങ്ങളിലും ശ്രദ്ധേയമായ അഭിനയം കാഴ്ചവച്ച ഭാവ്നയുടെ ആദ്യ മലയാളചിത്രമായിരുന്നു ‘വെട്ടം.
Discussion about this post