കിലുക്കം കിലുകിലുക്കം എന്ന ചിത്രത്തിലെ ടിങ്കുമോളായി അഭിനയ രംഗത്തേക്ക് എത്തിയ താരമാണ് ബേബി നയന്‍താര. ആ കുസൃതിയും കളിചിരിയും മലയാളി പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. പിന്നാലെ നിരവധി സിനിമകളിലായിരുന്നു ബേബി നയന്‍താര അഭിനയിച്ചത്.
2016 ല്‍ പുറത്തിറങ്ങിയ മറുപടി എന്ന ചിത്രത്തിലായിരുന്നു ബേബി നയന്‍താര അവസാനം അഭിനയിച്ചത്. സിനിമയില്‍ സജീവമല്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് താരം.
എന്നാല്‍ ഇപ്പോള്‍ ബേബി നയന്‍താരയല്ല താരം. ഇപ്പോള്‍ നയന്‍താര ചക്രവര്‍ത്തിയാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരത്തിന്റെ ചിത്രങ്ങള്‍ കണ്ട് അന്തം വിടുകയാണ് ആരാധകര്‍.
ഇത് എന്ത് മാറ്റമാണെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. എന്ത് സുന്ദരിയാണ്, കണ്ണെടുക്കാന്‍ തോന്നുന്നില്ല, എന്നിങ്ങനെയാണ് ആരാധകരുടെ കമന്റുകള്‍.
സോഷ്യല്‍ മീഡിയയില്‍ സജീവമായ നയന്‍താര തന്റെ ഗ്ലാമറസ് ലുക്കിലുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്.
Discussion about this post