ഇന്ത്യ മുഴുവന്‍ ആരാധകരുള്ള ഐറ്റം ഡാന്‍സറും നടിയുമാണ് നോറ ഫത്തേഹി. മൊറോക്കന്‍-കനേഡിയന്‍ നര്‍ത്തകിയായ നോറ ബോളിവുഡിലൂടെയാണ് ഇന്ത്യന്‍ ആരാധകരുടെ പ്രിയങ്കരിയായി മാറുന്നത്.
റോര്‍ ടൈഗേഴ്സ് ഓഫ് ദി സുന്ദര്‍ബന്‍സ് എന്ന സിനിമയിലൂടെയാണ് താരം ബോളിവുഡില്‍ അരങ്ങേറുന്നത്. പിന്നാലെ നിരവധി സിനിമകളിലും മ്യൂസിക്ക് വീഡിയോകളിലും അഭിനയിച്ചു. 2018ല്‍ പുറത്തിറങ്ങിയ സത്യമേവ ജയതേ എന്ന സിനിമയിലെ ദില്‍ബര്‍ എന്ന ഐറ്റം ഡാന്‍സ് നമ്പറിലൂടെ നടി ബോളിവുഡില്‍ പ്രശസ്തയായി മാറുകയായിരുന്നു.
ഇതിനിടയില്‍ താരം ബിഗ്ബോസിലും എത്തിയിരുന്നു. വിക്കി കൗശലിനൊപ്പമുള്ള ‘പച്ച്താഓഗേ’ എന്ന ആല്‍ബം വലിയ ഹിറ്റായി മാറിയിരുന്നു. ബാഹുബലിയിലെ നോറയുടെ നൃത്തവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നോറയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ എപ്പോഴും വൈറലാകാറുണ്ട്.
അത്തരത്തില്‍ കഴിഞ്ഞ ദിവസം വൈറലായ നോറയുടെ ചിത്രങ്ങള്‍ വലിയ വിമര്‍ശനം കേള്‍ക്കുകയാണ്. താരത്തിന്റെ വസ്ത്ര ധാരണത്തിനാണ് വിമര്‍ശനം കേള്‍ക്കുന്നത്. മുംബൈ നഗരത്തിലൊരു ഉദ്ഘാടനത്തിന് നോറ എത്തിയിരുന്നു. ഇവിടെ എത്തിയപ്പോള്‍ താരം ധരിച്ച വസ്ത്രത്തിന്റെ പേരിലാണ് നോറ ഇപ്പോള്‍ വിമര്‍ശനം കേള്‍ക്കുന്നത്.
ഉദ്ഘാടനം കഴിഞ്ഞ പോകും മുന്‍പ് നടുറോഡില്‍ നിന്ന് താരം ഫോട്ടോയ്ക്ക് പോസ് ചെയ്തിരുന്നു. ഡീപ് നെക്കിലുള്ള വൈറ്റ് കട്ടൗട്ട് ഡ്രസായിരുന്നു താരം ധരിച്ചിരുന്നത്. ഈ വസ്ത്ര ധാരണത്തിന്റെ പേരിലാണ് താരത്തിന് വിമര്‍ശനം കേള്‍ക്കുന്നത്.
ഇത് ഫാഷനല്ല, മേനി പ്രദര്‍ശനമാണ് എന്നാണ് വിമര്‍ശകര്‍ പറയുന്നത്. ഇതിലും ഭേദം തുണി ഉടുക്കാതെ വരുന്നതായിരുന്നുവെന്നും വിമര്‍ശകര്‍ പറയുന്നു. എന്തായാലും താരത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്.
View this post on Instagram
Discussion about this post