മലയാളികളുടെ പ്രിയപ്പെട്ട താര പുത്രിയാണ് മീനാക്ഷി ദിലീപ്. മലയാള നടിമാരെക്കാള്‍ ആരാധകരുണ്ട് മീനാക്ഷിക്ക്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ മീനാക്ഷി തന്റെ ചിത്രങ്ങളും വീഡിയോയും ഇതിലൂടെ പങ്കുവയ്ക്കാറുണ്ട്.
View this post on Instagram
അമ്മ മഞ്ജുവിനെ പോലെ തന്നെ ഡാന്‍സിനോട് ഇഷ്ടമുള്ള മീനാക്ഷി നൃത്തം ചെയ്യുന്ന വീഡിയോകളും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. ഇപ്പോള്‍ മീനാക്ഷി പങ്കുവച്ചിരിക്കുന്ന ഓണാഘോഷ ചിത്രങ്ങളാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.
അനിയത്തി മഹാലക്ഷ്മിക്കൊപ്പം പൂക്കളമിടുന്ന ചിത്രവും മീനാക്ഷി സാരിയില്‍ നില്ക്കുന്ന ചിത്രവുമാണ് പങ്കുവച്ചിരിക്കുന്നത്. ആദ്യമായാണ് അനിയത്തിക്കൊപ്പമുളള ഒരു ചിത്രം മീനാക്ഷി പോസ്റ്റ് ചെയ്തത്. കുറച്ച് വൈകി, നിങ്ങള്‍ക്ക് എന്റെ ഓണാശംസകള്‍ എന്ന കുറിപ്പിനൊപ്പമാണ് ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്.
ആരാധകര്‍ ഇരുവരുടെയും ചിത്രങ്ങള്‍ ഏറ്റെടുത്ത് കഴിഞ്ഞു. നിരവധി പേരാണ് ആശംസകളുമായി എത്തുന്നത്. എന്ത്ര സുന്ദരിയാണെന്നാണ് ആരാധകര്‍ കമന്റായി ചോദിക്കുന്നത്. ചിത്രത്തിന് താഴെ കമന്റുമായി ആത്മസുഹൃത്തായ നമിത പ്രമോദും എത്തി. ലിറ്റില്‍ ഡോറയുടെ ബുജി റിപ്പോര്‍ട്ടിംഗ് എന്നാണ് മീനാക്ഷിയുടെ അടുത്ത സുഹൃത്തായ നമിത പ്രമോദ് ചിത്രത്തിന് താഴെ കമന്റിട്ടത്.
Discussion about this post