മലയാളത്തിലും തമിഴിലും തെലുങ്കിലുമായി നിരവധി ആരാധകരുള്ള താരമാണ് നിവേദിത തോമസ്. മലയാള സിനിമയിലൂടെ അഭിനയം ആരംഭിച്ച താരം സൗത്ത് ഇന്ത്യയിലെ തിരക്കിട്ട നടിയായി മാറുകയായിരുന്നു.
ജയറാം ചിത്രമായ വെറുതെയല്ല ഭാര്യ എന്ന ചിത്രത്തിലൂടെയാണ് താരം സിനിമയില്‍ തുടക്കം കുറിക്കുന്നത്. പിന്നീട് തമിഴിലും തെലുങ്കിലുമായി നിരവധി ചിത്രങ്ങളില്‍ അഭിനയിക്കുകയായിരുന്നു. തെലുങ്ക് ചിത്രം വക്കീല്‍ സാബാണ് താരത്തിന്റെതായി അവസാനം പുറത്തിറങ്ങിയ ചിത്രം.
സഹതാരമായും നായികയായും താരം ശ്രദ്ധ നേടി. രജനി ചിത്രം ദര്‍ബാറില്‍ അഭിനയിച്ചതോടെ താരത്തിന്റെ ആരാധകരുടെ എണ്ണം കുത്തനെ കൂടുകയായിരുന്നു. ഒരുപിടി ചിത്രങ്ങളാണ് താരത്തിന്റെതായി പുറത്തിറങ്ങാനിരിക്കുന്നത്.
എന്നാല്‍ ഇപ്പോള്‍ വിജയത്തിളക്കത്തില്‍ നില്‍ക്കുകയാണ് താരം. ആഫ്രിക്കയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ കിളിമാഞ്ചാരോ കീഴടക്കിയിരിക്കുകയാണ് നടി നിവേദ തോമസ്. കൊടുമുടിയുടെ ഉയരത്തില്‍ ഇന്ത്യയുടെ പതാക പുതച്ച് നില്ക്കുന്ന ചിത്രവും നിവേദ പുറത്തുവിട്ടു.
തന്റെ ഇന്‍സ്റ്റാഗ്രാമിലൂടെയാണ് നിവേദ ഈ സന്തോഷ വാര്‍ത്ത പുറത്ത് വിട്ടത്. വടക്ക് കിഴക്കന്‍ ടാന്‍സാനിയയില്‍ സ്ഥിതി ചെയ്യുന്ന നിഷ്ക്രിയ അഗ്നിപര്‍വ്വതമാണ് കിളിമഞ്ചാരോ. ‘തിളങ്ങുന്ന മലനിര’ എന്നാണ് കിളിമഞ്ചാരോ എന്ന വാക്കിന്റെ അര്‍ത്ഥം.
5,895 മീറ്റര്‍ ഉയരമുള്ള ഉഹ്റു കൊടുമുടിയാണ് കിളിമഞ്ചാരോയിലെ ഏറ്റവും ഉയര്‍ന്ന പ്രദേശം. 1889 ഒക്ടോബര്‍ 6-ന് ഹാന്‍സ് മെയര്‍, ലുഡ് വിഗ് പുര്‍ട്ട്ഷെല്ലര്‍ എന്നിവര്‍ ചേര്‍ന്നാണ് ആദ്യമായി ഈ കൊടുമുടി കീഴടക്കിയത്.
View this post on Instagram
Discussion about this post