ബാലതാരമായി എത്തി മലയാളികളുടെ പ്രിയ നായിക നടിയായി മാറിയ താരമാണ് സനൂഷ സന്തോഷ്. കല്ലുകൊണ്ടൊരു പെണ്ണ് എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്തേക്ക് എത്തുന്നത്. പിന്നീട് നിരവധി സിനിമകളില്‍ ബാലതാരമായി അഭിനയിച്ചു.
മലയാളം, തമിഴ്, തെലുങ്ക് ഉള്‍പ്പെടെ നിരവധി ചിത്രങ്ങളിലാണ് സനൂഷ അഭിനയിച്ചിട്ടുള്ളത്. പിന്നാലെ നായിക നടിയായും താരം അരങ്ങേറ്റം കുറിച്ചു. ദിലീപിന്റെ നായികയായി മിസ്റ്റര്‍ മരുമകനിലൂടെയാണ് മലയാളത്തില്‍ സനൂഷ നായികയായി അരങ്ങേറിയത്.
2019ല്‍ ഇറങ്ങിയ ജേഴ്സിയാണ് താരത്തിന്റെതായി അവസാനം പുറത്തിറങ്ങിയ ചിത്രം. ഒരുപിടി ചിത്രങ്ങള്‍ താരത്തിന്റെതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്. അതേസമയം സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരമാണ് സനൂഷ.
തന്റെ വിശേഷങ്ങളും ചിത്രങ്ങളും താരം ഇതിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.
ഇത്തരത്തില്‍ താരം ഇപ്പോള്‍ പങ്കുവച്ച ചിത്രങ്ങളാണ് ആരാധകരുടെ ഇടയില്‍ ശ്രദ്ധനേടുന്നത്. നവവധുവിന്റെ വേഷത്തില്‍ എത്തുന്ന ചിത്രങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്. ഒരു പരസ്യത്തിന് വേണ്ടി നടത്തിയ ഫോട്ടോ ഷൂട്ടിലെ ഓര്‍മ്മച്ചിത്രങ്ങളായിരുന്നു സനുഷ പങ്കുവെച്ചത്.
എന്നാല്‍ ഈ ചിത്രങ്ങള്‍ നിമിഷനേരം കൊണ്ടായിരുന്നു വൈറലായി മാറിയത്. താരം വിവാഹ വേഷത്തില്‍ എത്തിയതോടെ താരത്തിന്റെ വിവാഹം ശരിക്കും കഴിഞ്ഞോ എന്നായിരുന്നു ആരാധകരുടെ സംശയം. ശരിക്കും വിവാഹം കഴിഞ്ഞോ, ആരാണ് വരന് എന്നാണ് ആരാധകര്‍ കമന്റില്‍ ചോദിച്ചത്.
കൂടാതെ ചിത്രത്തിലെ സനൂഷയുടെ ചിരിയെ കുറിച്ചും നിരവധി ആരാധകര്‍ കുറിച്ചു. ആ ചിരികണ്ടാല്‍ അതി മതി സാറേ എന്നാണ് ഒരു ആരാധകന്റെ കമന്റ്. മൂപ്പരുടെ ഒരു ചിരി ഉണ്ട് സാറേ അതാണ് നമ്മളെ തളര്‍ത്തി കളയുന്നത് എന്നാണ് മറ്റൊരു കമന്റ്. എന്തായാലും താരത്തിന്റെ വധുവായിട്ടുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ് ചിത്രങ്ങള്‍.
Discussion about this post