തമിഴർക്ക് ഇടയിൽ ഏറെ ആരാധകരുള്ള സോഷ്യൽ മീഡിയ താരമാണ് അമല ഷാജി. മലയാളിയായ അമലക്ക് മില്യൺ കണക്കിന് ഫോളോവെഴ്സ് ആണ് ഉള്ളത്.
അമലയുടെ റീൽസുകൾക്ക് മില്യൺ കാഴ്ചക്കാരെയും ലഭിക്കാറുണ്ട്. അമലയുടെ വാർത്തകൾ സോഷ്യൽ. മീഡിയയിൽ എത്തിയാൽ തമിഴ് ആരാധകർ ഇത് ഏറ്റെടുത്ത് വൈറൽ ആക്കാറുണ്ട്.
അമലാക്ക എന്നാണ് താരത്തിനെ സ്നേഹത്തോടെ തമിഴ് ആരാധകർ വിളിക്കുന്നത്.
എന്നാൽ ഇപ്പോഴിതാ അമല ഷാജിക്ക് എതിരെ രംഗത്ത് വന്നിരിക്കുകയാണ് തമിഴ് താരം പിരിയന്‍. 30 സെക്കന്‍ഡുള്ള സിനിമയുടെ പ്രമോഷന് വേണ്ടി അമല രണ്ട് ലക്ഷം രൂപ ചോദിച്ചു എന്നാണ് പരിയന് പറയുന്നത്.
‘അരണം’ എന്ന സിനിമയുടെ പത്രസമ്മേളനത്തില്‍ വച്ചായിരുന്നു ഈ വെളിപ്പെടുത്തല്‍.
”ഒരു സിനിമ സംവിധാനം ചെയ്ത് അത് പുറത്തു കൊണ്ടു വരാനുള്ള കഷ്ടപ്പാടിനെ കുറിച്ച് ആരും പറയാറില്ല. എവിടെ തൊട്ടാലും പൈസയാണ്. ഇന്‍സ്റ്റഗ്രാമില്‍ രണ്ട് നിമിഷം നൃത്തമാടുന്ന പെണ്‍കുട്ടി ചോദിക്കുന്നത് അമ്പതിനായിരം രൂപയാണ്. നായികയ്ക്ക് പോലും ഇവിടെ ശമ്പളം കൊടുക്കാനില്ല.”
”അപ്പോഴാണ് വീണ്ടും രണ്ട് സെക്കന്‍ഡിന് അമ്പതിനായിരം ചോദിക്കുന്നത്. കേരളത്തില്‍ ഉളള പെണ്‍കുട്ടി ചോദിച്ചത് രണ്ട് ലക്ഷമാണ്. എന്തിനാണ് ഇത്രയും പൈസയെന്ന് ഞാന്‍ ചോദിച്ചു. 30 സെക്കന്‍ഡ് റീല്‍സ് സര് എന്ന് പറഞ്ഞു. 30 സെക്കന്‍ഡ് നൃത്തമാടുന്നതിന് രണ്ട് ലക്ഷം രൂപയോ എന്ന് തിരിച്ചു ചോദിച്ചു.”
”ആ പൈസ വേറെ എന്തെങ്കിലും നല്ല കാര്യങ്ങള്‍ക്ക് ഉപകരിക്കുമെന്ന് ഞാന്‍ പറഞ്ഞു. വിമാന ടിക്കറ്റ് വരെ ചോദിക്കുകയുണ്ടായി. അത് കേട്ട് എന്റെ തലകറങ്ങി പോയി. ഞാന്‍ പോലും ഫ്ലൈറ്റില്‍ പോകാറില്ല, എന്തിനാണ് നിങ്ങളെ ഫ്ലൈറ്റില്‍ കൊണ്ടു വരുന്നതെന്നും ചോദിച്ചിരുന്നു.”
”ഇവരൊക്കെ എന്താണ് ധരിച്ചു വച്ചിരിക്കുന്നത്. ഇന്‍സ്റ്റഗ്രാം അല്ല ലോകം. എത്രയോ നല്ല സിനിമാ മാസികകളില്‍ എന്റെ അഭിമുഖം വന്നിട്ടുണ്ട്. അവരൊക്കെ എത്ര നല്ല രീതിയിലാണ് അത് എഴുതിയിരുന്നത്. അങ്ങനെയുള്ള ആളുകള്‍ ജീവിച്ചിരുന്ന കാലത്താണ് എവിടെയോ ഇരുന്ന് പത്ത് ലക്ഷം തരൂ, ഇരുപത് ലക്ഷം തരൂ എന്നൊക്കെ പറയുന്നത്” എന്നാണ് പിരിയന്‍ പറയുന്നത്.
എന്നാൽ അമല ഷാജിയെ വിമർശിച്ചത് തമിഴ് ആരാധകർക്ക് ഇഷ്ടപ്പെട്ടിട്ടില്ല. എന്ത് വലിയ പിരിയൻ ആണെങ്കിലും ഞങ്ങളുടെ അമലാക്കയെ വിമർശിച്ചാൽ നിങ്ങളുടെ സിനിമ തിയേറ്ററിൽ കളിക്കില്ല എന്നാണ് അമല ഷാജി ആരാധകർ പറയുന്നത്.
അമല ഷാജി ഈ നിലയിൽ എത്തിയത് കഠിന അധ്വാനം കൊണ്ടാണ്. അമലയെ വിമർശിക്കാൻ നിങ്ങൾക്ക് എന്ത് യോഗ്യത. നിങ്ങൾ എന്താണ് ചെയ്തിട്ടുള്ളത് എന്നാണ് അമല ഷാജി ആരാധകർ ചോദിക്കുന്നത്.
അതേസമയം തമിഴ് ഗാനരചയിതാവായ പിരിയന്റെ ആദ്യ സംവിധാന സംരംഭമാണ് അരണം. പിരിയന്‍, ലഗുബറന്‍, വര്‍ഷ, കീര്‍ത്തന എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഷാജന് മാധവാണ് ഈ ഹൊറര്‍ ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത്.
Discussion about this post