വില്ലന്‍ എന്ന ചിത്രത്തിന് ശേഷം ബി ഉണ്ണികൃഷ്ണന്-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ചിത്രമാണ് ആറാട്ട്. ഉദയകൃഷ്ണ തിരക്കഥ എഴുതിയ ചിത്രത്തിനെ ആരാധകര്‍ ഏറ്റെടുത്തപ്പോള്‍, ചിത്രത്തിന് എതിരെ മോശം പ്രതികരണവും എത്തിയിരുന്നു.
തീയറ്ററില്‍ സമ്മിശ്ര പ്രതികരമായിരുന്നു ചിത്രത്തിന് ലഭിച്ചത്. കഴിഞ്ഞ മാസം തിയേറ്ററില്‍ റിലീസ് ചെയ്ത ചിത്രം ഒടിടിയിലും എത്തിയിരിക്കുകയാണ്. ചിത്രം ഒടിടിയില്‍ എത്തിയതോടെ സിനിമ വീണ്ടും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ആയിരിക്കുകയാണ്.
ഇപ്പോള്‍ സംവിധായകന് ലിജോ ജോസ് പെല്ലിശ്ശേരിയുടെ പോസ്റ്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. ആറാട്ട് ചിത്രത്തിന്റെ പോസ്റ്റര്‍ ലിജോ ജോസ് പെല്ലിശ്ശേരി തന്റെ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. വിനായന് സ്റ്റൈലില്‍ ക്യാംപ്ഷന്‍ ഒന്നുമില്ലാതെയായിരുന്നു പോസ്റ്റര്‍ പങ്കുവച്ചത്.
ഇതോടെ പോസ്റ്റിനെ സംബന്ധിച്ച് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ഉയരുകയായിരുന്നു. ആറാട്ട് കണ്ട് മോഹന്‍ലാലിനെ ട്രോളി കൊന്നതാണ് ലിജോ, സംശയം വേണ്ട, എന്നാണ് ചിലര്‍ ലിജോയുടെ പോസ്റ്റിന് താഴെയായി കുറിക്കുന്നത്. മോഹന്‍ലാലിനെ പ്രശംസിച്ച് എത്തിയതാണ് ലിജോ പെല്ലിശ്ശേിരി എന്നാണ് ആരാധകര്‍ പറയുന്നത്.
എന്നാല്‍ ആറാട്ട് കണ്ട് ലിജോ, മോഹന്‍ലാലിനെ പ്രശംസിച്ചതാണോ, ട്രോളിയതാണോ എന്ന് അറിയാതെ നില്‍ക്കുകയാണ് സോഷ്യല്‍ മീഡിയ. കഴിഞ്ഞ ദിവസമാണ് ആറാട്ട് ആമസോണ്‍ പ്രൈമിലൂടെ സ്ട്രീമിങ്ങ് ആരംഭിച്ചത്. ബി ഉണ്ണികൃഷ്ണന് സംവിധാനം ചെയ്ത ചിത്രത്തിന് തിരക്കഥ എഴുതിയത് ഉദയകൃഷ്ണയാണ്. നെയ്യാറ്റിന്‍കര സ്വദേശിയായ ഗോപന് എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്.
ഒരു പ്രത്യേക ലക്ഷ്യത്തോടെ പാലക്കാട്ടെ ഒരു ഗ്രാമത്തില്‍ എത്തുന്നതും തുടര്‍ന്നുള്ള സംഭവങ്ങളുമാണ് ചിത്രത്തിന്റെ കഥ പശ്ചാത്തലം. കോമഡിക്കൊപ്പം ആക്ഷനും പ്രാധന്യം നല്കുന്ന ചിത്രമാണ് ഇത്. ശ്രദ്ധ ശീനാഥാണ് നായിക.
Discussion about this post