മിമിക്രി താരമായി കടന്നു വന്ന് മലയാള സിനിമയില്‍ സ്വന്തം ഇടം കണ്ടെത്തിയ താരമാണ് ടിനി ടോം. താരത്തിന്റെ വിശേഷങ്ങള്‍ ആരാധകര്‍ക്കിടയില്‍ ശ്രദ്ധ നേടാറുണ്ട്.
അത്തരത്തില്‍ കൗമുദി മൂവീസിന് നല്കിയ അഭിമുഖത്തിലൂടെ നടന് പങ്കുവെച്ച ചില കഥകളാണ് ഇപ്പോള്‍ വൈറലാവുന്നത്.
പ്രളയകാലത്ത് മലയാളത്തിലെ ഒരു നടന് സംഭവിച്ച അബദ്ധത്തിനെ കുറിച്ചും തനിക്ക് സംഭവിച്ച അബദ്ധത്തെ കുറിച്ചുമാണ് ടിനി പറഞ്ഞത്.
പ്രളയം നടക്കുന്ന സമയത്ത് മലയാളത്തിലെ ഒരു നടനടക്കമുള്ളവര്‍ ആലുവയിലെ ഒരു ഫ്ളാറ്റില്‍ ഒത്തുകൂടി. എന്തെങ്കിലും കുഴപ്പമുണ്ടായാല്‍ അറിയാന്‍ വേണ്ടിയാണ് അവരൊക്കെ ഒരുമിച്ചത്.
അവരുടെ എല്ലാവരുടെയും ഭാര്യമാരൊക്കെ മറ്റിടങ്ങളിലാണ്. അങ്ങനെ അവരെല്ലാം കൂടി സൂപ്പര്‍ മാര്‍ക്കറ്റില്‍ കയറി ആവശ്യമുള്ളതും അല്ലാത്തതുമായ ഒരുപാട് സാധനങ്ങള്‍ എടുത്തുകൊണ്ട് വന്നിരുന്നു.
അതൊക്കെ ഈ നടന്റെ ഫ്ളാറ്റിലാണ് സൂക്ഷിച്ചത്. ആവശ്യമുള്ള സാധനങ്ങളൊക്കെ എടുത്തു. ബാക്കി വന്നതൊക്കെ അവിടെ വച്ചിട്ട് പോയി. പിന്നീട് പ്രളയവും മറ്റെല്ലാം അവസാനിച്ചതിന് ശേഷം അദ്ദേഹത്തിന്റെ ഭാര്യ വീട്ടില്‍ വന്നു.
അന്ന് കൊണ്ട് വന്ന സാധനങ്ങളുടെ കൂട്ടത്തില്‍ ബാക്കി വന്നതില്‍ ഒന്ന് കോണ്ടം ആയിരുന്നു. ഇത് കണ്ടതോടെ നടന്റെ ഭാര്യ അതൊരു പ്രശ്നമാക്കി.
ഇതെങ്ങനെ ഇവിടെ വന്നുവെന്നും നിങ്ങളിവിടെ എന്തെടുക്കുകയായിരുന്നു എന്ന് ചോദിച്ച് അവര്‍ പ്രശ്നമുണ്ടാക്കി. സത്യത്തില്‍ അതിനെ പറ്റി അയാള്‍ക്ക് തീരെ ധാരണ ഉണ്ടായിരുന്നില്ലെന്നതാണ് വാസ്തവം.
അവര്‍ കൊണ്ട് വന്ന സാധനങ്ങളുടെ ഇടയില്‍ എങ്ങനെയോ കുടുങ്ങി പോയതായിരുന്നു ആ കോണ്ടം എന്നാണ് ടിനി ടോം പറയുന്നത്.
ഇത് പോലൊരു തെറ്റിദ്ധാരണ സംഭവം തന്റെ ജീവിതത്തിലും ഉണ്ടായിട്ടുണ്ടെന്നും ടിനി പറയുന്നു. ഒരു ദിവസം ഭാര്യയുടെ കൂടെ കാറില്‍ യാത്ര ചെയ്യുകയാണ്. പെട്ടെന്ന് ഭാര്യയ്ക്ക് അതിനകത്ത് നിന്നും ഒരു കമ്മല്‍ കിട്ടി.
ഇതാരുടെയാണെന്ന് ഭാര്യ ചോദിച്ചതോടെ ആകെ കുടുങ്ങിയ അവസ്ഥയിലായി. സത്യത്തില്‍ എങ്ങനെ അതെന്റെ വണ്ടിയില്‍ വന്നുവെന്ന് ഒരു പിടുത്തവുമില്ല.
സാധാരണ പ്രോഗ്രാമിന് പോകുമ്പോള്‍ പെണ്കുട്ടികളൊക്കെ കാറില്‍ കയറാറുണ്ട്. എന്നാല്‍ ഒരാഴ്ചയ്ക്ക് മുകളിലായിട്ട് താന്‍ പ്രോഗ്രാമിനും പോയിട്ടില്ല.
ഇതോടെ ആകെ കുഴപ്പത്തിലായി, പിന്നീട് പുള്ളിക്കാരി തന്നെ ഓര്‍മ്മിച്ച് വന്നപ്പോഴാണ് വണ്ടി സെര്‍വീസിന് കൊടുത്തിട്ടുണ്ടോന്ന് അവള് ചോദിക്കുന്നത്.
ഉണ്ടെന്നും പറഞ്ഞതോടെ കാര്‍ സെര്‍വീസിന് കൊണ്ട് പോയ ശിവനെ വിളിച്ചു.ഭാര്യയ്ക്ക് കൂടി കേള്‍ക്കാന്‍ പാകത്തിന് ലൗഡ് സ്പീക്കറില്‍ ഇട്ടിട്ടാണ് അവനോട് സംസാരിച്ചത്.
ഇന്നലെ സര്‍വീസിന് പോയപ്പോള്‍ ആരെങ്കിലും വണ്ടിയില്‍ ഉണ്ടായിരുന്നോയെന്ന് ഞാന്‍ ചോദിച്ചു. ഭാര്യയും മകളും ഉണ്ടായിരുന്നുവെന്നും ഞങ്ങള്‍ ഒന്ന് കറങ്ങി എന്നും പറഞ്ഞു.
എന്നാല്‍ എന്തേലും നഷ്ടപ്പെട്ടോ എന്ന ചോദ്യത്തിന് മകളുടെ കമ്മല്‍ പോയെന്ന് അവന് പറയുന്നു. ഇതോടെയാണ് എനിക്ക് സമാധാനമായത്.
ഒടുവില്‍ അയച്ച് കൊടുത്ത ഫോട്ടോയിലുള്ള കമ്മല്‍ അവന്റെ മകളുടേതാണെന്ന് തെളിഞ്ഞു. ഇതോടെയാണ് തന്റെ നിരപരാധിത്വം തെളിഞ്ഞതെന്നാണ് ടിനി ടോം പറയുന്നത്.
കൗമുദിക്ക് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുമ്പോഴായിരുന്നു ടിനി ടോം ഇക്കാര്യം പറഞ്ഞത്. താരത്തിനും സുഹൃത്തിനും പറ്റിയ അബദ്ധം ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായിരിക്കുകയാണ്.
Discussion about this post