അയോധ്യ: അയോധ്യ രാമക്ഷേത്ര പ്രാണ പ്രതിഷ്ഠയ്ക്ക് പിന്നാലെ ഭക്തരുടെ ഒഴുക്ക്. ജനുവരി 22ന് ക്ഷേത്രം ഭക്തര്‍ക്കായി തുറന്നു കൊടുത്തതു മുതല്‍ ഇതുവരെ 25 ലക്ഷത്തോളം പേരാണു സന്ദര്‍ശിച്ചത്.
കാണിക്കയായും കോടികളുടെ വരുമാനമാണ് ഉണ്ടായത്. 11 ദിവസത്തിനകം 11 കോടിയിലേറെ രൂപ സംഭാവനയായി ലഭിച്ചെന്നും രാമജന്മഭൂമി തീര്‍ഥ ക്ഷേത്ര ട്രസ്റ്റ് അറിയിച്ചു.
ക്ഷേത്രത്തിലെ ഭണ്ഡാരങ്ങളില്‍നിന്നു പണമായിമാത്രം 8 കോടിയോളം രൂപ ലഭിച്ചു. 3.5 കോടിയോളം രൂപ ഭക്തര്‍ ഓണ്‍ലൈനിലൂടെ കാണിക്ക സമര്‍പ്പിച്ചുവെന്നും ട്രസ്റ്റ് അറിയിച്ചു.
ക്ഷേത്രത്തിലെ ‘ദര്‍ശന പാതയില്‍’ നാലു വലിയ ഭണ്ഡാരങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇവിടെയാണു ഭക്തര്‍ പണം നിക്ഷേപിക്കേണ്ടത്. കാണിക്കപ്പണം എണ്ണാനായി 11 ബാങ്ക് ജീവനക്കാരുള്‍പ്പെടെ 14 പേരുടെ സംഘമുണ്ട്.
പണം എണ്ണുന്നതുള്പ്പെടെ എല്ലാ കാര്യങ്ങളും സിസിടിവി നിരീക്ഷണത്തിലാണെന്നും ട്രസ്റ്റ് വ്യക്തമാക്കി.
ദിവസവും രാം ലല്ല വിഗ്രഹത്തെ കണ്ടുതൊഴാന്‍ രണ്ടു ലക്ഷത്തിലേറെ ആളുകളാണ് എത്തുന്നതെന്നും ക്ഷേത്ര ട്രസ്റ്റ് ഭാരവാഹി പ്രകാശ് ഗുപ്ത പറഞ്ഞു.
രാമക്ഷേത്ര തിരക്ക് കൂടിയതിന് പിന്നാലെ സന്ദര്‍ശന സമയം കൂട്ടി നല്‍കിയിരുന്നു. കൂടാതെ പല ടൂര്‍ കമ്പനികളും വിവിധ സംസ്ഥാനങ്ങളില്‍നിന്നു അയോധ്യയിലേക്കു പ്രത്യേക പാക്കേജുകള്‍ ഒരുക്കിയിട്ടുണ്ട്.
പ്രത്യേക ട്രെയിനുകളും വിമാന സര്‍വീസും അയോധ്യയിലേക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. കാശിയിലെ പുരോഹിതന് ലക്ഷ്മീകാന്ത് ദീക്ഷിതിന്റെ മുഖ്യകാര്‍മികത്വത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യയജമാനനായ ചടങ്ങിലായിരുന്നു രാംലല്ല വിഗ്രഹത്തിന്റെ പ്രാണപ്രതിഷ്ഠ.
Discussion about this post