സൗത്ത് ഇന്ത്യയിലെ പ്രശസ്ത നായികയാണ് അനുഷ്ക ഷെട്ടി. തമിഴിലും തെലുങ്കിലുമായി വമ്പന്‍ വിജയ ചിത്രങ്ങളിലാണ് അനുഷ്ക അഭിനയിച്ചിട്ടുള്ളത്.
ബാഹുബലിയിലൂടെയാണ് താരം ഇന്ത്യ മുഴുവന്‍ ശ്രദ്ധ നേടുന്നത്. ‘അരുന്ധതി’, ‘രുദ്രമാദേവി’, ‘ഭാഗമതി’, ഈ വമ്പന്‍ ചിത്രങ്ങള്‍ എല്ലാം താരത്തിന്റെ സോളോ ഹിറ്റുകളാണ്.
ചിത്രങ്ങള്‍ക്കായി കോടികള്‍ പ്രതിഫലമാണ് താരം വാങ്ങുന്നത്. ആറ് കോടിയാണ് നടി വാങ്ങുന്ന പ്രതിഫലം. താരം ഇപ്പോള്‍ കത്തനാര് എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിക്കുകയാണ്.
ഇതിനിടയില്‍ ഇപ്പോഴിതാ സിനിമയ്ക്കായി അനുഷ്കയുടെ പ്രതിഫലം സംബന്ധിച്ച റിപ്പോര്‍ട്ടുകളാണ് ശ്രദ്ധ നേടുന്നത്. അഞ്ച് കോടിയാണ് തന്റെ ആദ്യ മലയാളം സിനിമയ്ക്കായി അനുഷ്ക ഷെട്ടിയുടെ പ്രതിഫലം എന്നാണ് റിപ്പോര്‍ട്ട്.
ബാഹുബലിക്ക് മുമ്പ് താരം ഒരു സിനിമയ്ക്കായി മൂന്ന് കോടി വരെയായിരുന്നു പ്രതിഫലം വാങ്ങിയിരുന്നത്. പിന്നീട് തുക വര്‍ധിപ്പിക്കുകയും ഒടുവിലത്തെ ചിത്രമായ മിസ് ഷെട്ടി ആന്‍ഡ് മിസ്റ്റര്‍ പോളിഷെട്ടിക്കായി ആറ് കോടി വാങ്ങിയെന്നുമാണ് സൂചന.
കഴിഞ്ഞ ദിവസമായിരുന്നു അനുഷ്ക കത്തനാരുടെ സെറ്റില്‍ ജോയിന്‍ ചെയ്തത്. സിനിമയില്‍ കള്ളിയങ്കാട്ട് നീലി എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത് എന്ന അഭ്യൂഹങ്ങളുണ്ട്. അമാനുഷിക ശക്തികളുണ്ടെന്ന് വിശ്വസിച്ചിരുന്ന കേരളത്തിലെ പുരോഹിതനായ കടമറ്റത്ത് കത്തനാരുടെ കഥകളെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന ചിത്രം ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് നിര്‍മ്മിക്കുന്നത്.
റോജിന്‍ തോമസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായകനായി എത്തുന്നത് ജയസൂര്യയാണ്. കടമറ്റത്ത് കത്തനാരായിട്ടാണ് ജയസൂര്യ എത്തുന്നത്. രണ്ട് ഭാഗങ്ങളിലായാണ് ചിത്രം എത്തുക. ആദ്യ ഭാഗം ഈ വര്‍ഷം തന്നെ റിലീസ് ചെയ്യുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.
Discussion about this post