മലയാളം ബിഗ് ബോസ് ആരംഭിച്ചതോടെ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ പ്രധാന ചര്‍ച്ച വിഷയങ്ങളില്‍ ഒന്ന് മലയാളം ബിഗം ബോസ് ആണ്.
ആറാം സീസണ് തുടങ്ങിയപ്പോള്‍ വീടിനുള്ളില്‍ ഇപ്പോള്‍ രണ്ട് കോമണേഴ്സ് ഉള്‍പ്പടെ പത്തൊമ്പത് മത്സരാര്‍ത്ഥികളാണുള്ളത്.
ബിഗ് ബോസ് മൂന്നാം ദിവസം പിന്നിടുമ്പോഴെക്കും ഷോ രസകരമായി കഴിഞ്ഞു. ഷോ തുടങ്ങിയപ്പോഴെക്കും ചര്‍ച്ച ചെയ്യപ്പെടുന്നൊരു പേര് അവതാരകനും ഗായകനുമെല്ലമായ രതീഷ് കുമാറിന്റേതാണ്.
തൃശൂര്‍ക്കാരനായ രതീഷാണ് ഈ മൂന്ന് ദിവസത്തിനുള്ളില്‍ ഹൗസില്‍ ഏറ്റവും കൂടുതല്‍ പ്രശ്നങ്ങള്‍ സൃഷ്ടിച്ചത്. ജാന്മണി, അസി റോക്കി, റിഷി, ജാസ്മിന് തുടങ്ങിയവരുമായെല്ലാം രതീഷ് ഇതിനോടകം കൊമ്പ് കോര്‍ത്ത് കഴിഞ്ഞു.
സഹമത്സാര്ത്ഥികളുടെ പുറകെ നടന്ന് പ്രശ്നങ്ങള്‍ സൃഷ്ടിച്ച് സ്ക്രീന്‍ സ്പേസ് കണ്ടെത്തുന്ന രീതിയാണ് രതീഷിന്റേത്. എന്നാല്‍ സഹമത്സരാര്‍ത്ഥികള്‍ക്കും പ്രേക്ഷകര്‍ക്കും രതീഷിന്റെ രീതി ഇഷ്ടപ്പെട്ടിട്ടില്ല.
മുന്‍ സീസണുകളിലെ മത്സരാര്‍ത്ഥികളെ അനുകരിച്ചാണ് വീട്ടില്‍ രതീഷ് പ്രവര്‍ത്തിക്കുന്നതെന്നാണ് ഭൂരിഭാഗം പ്രേക്ഷകരുടെയും അഭിപ്രായം.
ഇപ്പോഴിതാ രതീഷിന്റെ ഇതുവരെയുള്ള പ്രകടനം വിലയിരുത്തി സീരിയല്‍ താരം മനോജ് പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്.
മനൂസ് വിഷന്‍ എന്ന യുട്യൂബ് ചാനലിലാണ് ബിഗ് ബോസ് സീസണ് ആറിനെ കുറിച്ചും മത്സരാര്‍ത്ഥികളെ കുറിച്ചുമുള്ള അഭിപ്രായം മനോജ് പങ്കിട്ടത്.
രതീഷ് ഒരു അപ്പുകുട്ടനാണെന്നും ദുരന്തവും ശോകവുമാണ് താരത്തിന്റെ പ്രകടനമെന്നും മലങ്കള്‍ട്ട് ഷോ ഇറക്കുന്നതായാണ് തോന്നിയതെന്നുമാണ് മനോജ് പറഞ്ഞത്.
ഹൗസിലെ രതീഷ് കുമാറിന്റെ പ്രകടനം കാണുമ്പോള്‍ അപ്പുകുട്ടനെയാണ് ഓര്മ വന്നത്. അതുപോലെ മത്സരാര്‍ത്ഥികളില്‍ പലരും പഠിച്ചും മറ്റുള്ളവരുടെ ഉപദേശം കേട്ടും വന്നത് പോലെയാണ് തോന്നുന്നത്.
ഷോയില്‍ വരുമ്പോള്‍ തന്നെ ഞാന്‍ ജേതാവാകും എന്നുള്ള തരത്തിലുള്ള ചിന്തകള്‍ വന്നാല്‍ അതൊരു ഫൂളിഷ്നെസ്സാണ്. സ്വഭാവികമായാണ് എല്ലാം സംഭവിക്കേണ്ടത്.’
‘രതീഷ് കഴിഞ്ഞ സീസണിലെ ആളുകളുടെ രീതി അരച്ച് കലക്കി കുടിച്ച് വന്ന് പെരുമാറുന്നത് പോലെയാണ് തോന്നുന്നത്. സ്പേസ് പിടിക്കാന്‍ തോന്നുന്നത് പോലെ മലങ്കള്ട്ടായിട്ടാണ് തോന്നിയത്.
അതുപോലെ ജാന്മണിയുമായി രതീഷിനുണ്ടായ പ്രശ്നം വളരെ മോശമായി തോന്നി. രതീഷ് ജാന്മണിയുമായി ഉണ്ടാക്കിയ പ്രശ്നത്തിനിടെ പറഞ്ഞ കാരണം കേട്ട് ചിരി വന്നു.’
‘പലതും ആവശ്യമില്ലാത്ത കാറലായിരുന്നു. പറയുന്നതിന് ഔചിത്യം വേണം ഇങ്ങനെ വെറുപ്പിക്കരുത് രതീഷേ… ജാന്മണി ഹഗ് ചെയ്തതിന്റെ പേരിലും പ്രശ്നമുണ്ടാക്കുന്നത് കണ്ടു. സെല്‍ഫ് റെസ്പെക്ട് പോലും രതീഷിന് ഇല്ലാത്തത് പോലെ തോന്നി.’
‘ജാന്മണി ഹഗ് ചെയ്താല്‍ നിങ്ങളുടെ ചാരിത്രം പോകുമോ രതീഷേ?. മാന്യനാണെന്ന് കാണിച്ച് കണ്ടെന്റുണ്ടാക്കാന് നോക്കുന്നത് പോലെയാണ് രതീഷിന്റെ പെരുമാറ്റം. ദുരന്തവും ശോകവുമായാണ് തോന്നിയതെന്നാണ്’, രതീഷിന്റെ പ്രകടനത്തെ വിലയിരുത്തി മനോജ് പറഞ്ഞത്.
Discussion about this post