മലയാള മിനി സ്ക്രീന്‍ പ്രേക്ഷകര്‍ക്ക് പ്രിയങ്കരരായ താരദമ്പതികളാണ് ബീന ആന്റണിയും ഭര്‍ത്താവ് മനോജ് കുമാറും. ബിഗ്ബോസുമായി ബന്ധപ്പെട്ട വീഡിയോകള്‍ ഇരുവരും പങ്കിടാറുണ്ടായിരുന്നു.
ആ വര്‍ഷത്തെ ബിഗ്ബോസ് സീസണ് 6ലെ പ്രെഡിക്ഷന് ലിസ്റ്റില്‍ ഇരുവരുടെയും പേര് ഉയര്‍ന്ന് വന്നിരുന്നു.
ഒട്ടുമിക്ക സീരിയല്‍ പ്രേമികളും ബീന ആന്റണിയും മനോജ് കുമാറും കപ്പിളായി മത്സരിക്കാനെത്തുമെന്ന് പ്രതീക്ഷിച്ചിരുന്നു.
എന്നാല്‍ സീസണ് ആരംഭിച്ചപ്പോള്‍ ഇരുവരുടെയും പേര് ഉണ്ടായില്ല. ഇതോടെ ഷോയില്‍ നിന്നും എന്തുകൊണ്ടാണ് പിന്മാറിയത്, ഞങ്ങള്‍ ആരാധകര്‍ നിങ്ങളുടെ വരവ് പ്രതീക്ഷിച്ചിരുന്നുവെന്നായിരുന്നു ഇരുവരുടെയും ആരാധകര്‍ പറഞ്ഞത്.
ഇപ്പോഴിത തങ്ങള്‍ ബിഗ് ബോസില്‍ പങ്കെടുക്കാതിരുന്നതിന്റെ കാരണം വെളിപ്പെടുത്തി രംഗത്ത് വന്നിരിക്കുകയാണ് മനോജ്.തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവച്ച വീഡിയോയിലൂടെയാണ് നടന് ഇക്കാര്യം പറഞ്ഞത്.
‘പ്രേക്ഷകര്‍ ഒരുപാട് പേര് ചോദിച്ചിരുന്നു എന്താണ് ബിഗ് ബോസില്‍ പങ്കെടുക്കാതിരുന്നത്?. വേണ്ടെന്ന് വെച്ചതാണോ എന്നൊക്കെ. കാരണം ബീനയുടെ പേരൊക്കെ പ്രെഡിക്ഷന് ലിസ്റ്റിലുണ്ടായിരുന്നു.
അവസാന നിമിഷം പിന്മാറിയതാണെന്നും റിപ്പോര്‍ട്ട് വന്നിരുന്നു. എന്നാല്‍ അതൊന്നുമല്ല സത്യം.”എനിക്കും ബീനയ്ക്കും കോള്‍ വന്നിട്ടില്ല. വിളിക്കാതെ പോകാന്‍ പറ്റില്ലല്ലോ.
അങ്ങനെ വിളി വന്നാലും നന്നായി ആലോചിച്ചിട്ടേ ഞങ്ങള്‍ ശമ്പളത്തിന്റെ കാര്യത്തിലൊക്കെ ഒരു സാറ്റിസ്ഫാക്ഷന് വേണമല്ലോ. അതുപോല ബിഗ് ബോസിലേക്ക് പോകുന്നത് തന്നെ ജീവിതം പണയം വെച്ചിട്ടുള്ള കളിയുമാണ്. അതിനാല്‍ നന്നായി ആലോചിച്ചിട്ടെ പോകു. എന്നാണ് മനോജ് വീഡിയോയില്‍ പറയുന്നത്.
Discussion about this post