കോട്ടയം; പ്രമുഖ തിരക്കഥാകൃത്തും സംവിധായകനുമായ ഡെന്നീസ് ജോസഫ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം. വീട്ടില്‍ വച്ച് ഹൃദയാഘാതമുണ്ടായതിനെത്തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയിലെത്തിക്കും മുമ്പേ മരിച്ചിരുന്നു.
മലയാള സിനിമയിലെ എക്കാലത്തേയും വന്‍ ഹിറ്റുകളുടെ സൃഷ്ടവായിരുന്നു ഡെന്നീസ് ജോസഫ്. ന്യൂഡല്‍ഹി, കോട്ടയം കുഞ്ഞച്ചന്. നിറക്കൂട്ട്, എഫ്ഐആര്‍ തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങള്‍ക്ക് വേണ്ടി തിരക്കഥയെഴുതിയിട്ടുണ്ട്. 45 സിനിമകള്‍ക്ക് അദ്ദേഹം തിരക്കഥയൊരുക്കി. ഈറന്‍ സന്ധ്യയായിരുന്നു ആദ്യചിത്രം.
മനു അങ്കിള്‍, അഥര്‍വം, തുടര്‍ക്കഥ തുടങ്ങിയ സിനിമകള്‍ സംവിധാനം ചെയ്തു. ഡെന്നീസ് ജോസഫിന്റെ സിനിമയുമായുള്ള ബന്ധം തുടങ്ങുന്നത് സിനിമാ ലേഖകനായിട്ടാണ്. പിന്നീട് തിരക്കഥാ രചനയിലേക്ക് കടന്ന അദ്ദേഹം തൊട്ടതെല്ലാം പൊന്നായി.
ജോഷി, തമ്പി കണ്ണന്താനം എന്നിവര്‍ക്കൊപ്പം ഒട്ടേറെ ഹിറ്റുകള്‍ ഒരുക്കി അദ്ദേഹം. കെ ജി ജോര്‍ജ്, ടി എസ് സുരേഷ് ബാബു, സിബി മലയില്‍, ഹരിഹരന് എന്നിവര്‍ക്കായും സിനിമകള്‍ എഴുതി. മമ്മൂട്ടിയെയും മോഹന്‍ലാലിനെയും സൂപ്പര്‍ താര പദവിയില്‍ എത്തിച്ച തിരക്കഥാകൃത്തെന്ന് നിസ്സംശയം ഡെന്നിസ് ജോസഫിനെ വിശേഷിപ്പിക്കാം.
Discussion about this post