മോഹന്‍ലാല്‍ അവതാരകനായി എത്തുന്ന റിയാലിറ്റി ഷോയായ ബിഗ് ബോസ് സീസണ് 3 ഷൂട്ടിങ് നിര്‍ത്തിവെച്ചു. കൊവിഡ് സാഹചര്യത്തില്‍ തമിഴ്നാട് ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ഷൂട്ടിങ് നിര്‍ത്തിവെച്ചത്. ചിത്രീകരണം നടന്ന ഇവിപി ഫിലിം സിറ്റിയില്‍ നിന്ന് മത്സരാര്‍ത്ഥികളെ ഹോട്ടലിലേക്ക് മാറ്റി. ഇവിപി ഫിലിം സിറ്റിയില്‍ ആരോഗ്യവകുപ്പും പോലീസും പരിശോധന നടത്തിയിരുന്നു.
തമിഴ്നാട്ടില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ റിയാലിറ്റി ഷോ നിര്‍ത്തി വയ്ക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നുവെങ്കിലും നിര്‍ത്തിയിരുന്നില്ല. കോവിഡ് വ്യാപനം ഇപ്പോള്‍ വീണ്ടും കൂടിയതോടെയാണ് ഷോ നിര്‍ത്താന്‍ തീരുമാനിച്ചത്.
കഴിഞ്ഞ തവണയും കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഷോ നിര്‍ത്തി വച്ചിരുന്നു. നോബി, ഡിംപല്‍, കിടിലം ഫിറോസ്, മണിക്കുട്ടന്, മജ്സിയ ഭാനു, സൂര്യ ജെ മേനോന്, ലക്ഷ്മി ജയന്, സായ് വിഷ്ണു, അനൂപ് കൃഷ്ണന്, അഡോണി ടി ജോണ്‍, റംസാന് മുഹമ്മദ്, റിതു മന്ത്ര, സന്ധ്യാ മനോജ്, ഭാഗ്യലക്ഷ്മി എന്നിവരായിരുന്നു തുടക്കത്തില്‍ ബിഗ് ബോസ് മൂന്നാം സീസണില്‍ മത്സാര്‍ഥികളായി എത്തിയത്. വൈല്‍ഡ് എന്‍ട്രിയായി ഫിറോസ്- സജ്ന ദമ്പതിമാരും, മിഷേലും രമ്യാ പണിക്കരുമെത്തി.
ബിഗ് ബോസിലെ നിയമം തെറ്റിച്ചതിന്റെ പേരില്‍ ഫിറോസ്- സജ്ന ദമ്പതിമാരെ പുറത്താക്കിയിരുന്നു. കിടിലന്‍ ഫിറോസ്, റിതു മന്ത്ര, സായ് വിഷ്ണു, റംസാന്, മണിക്കുട്ടന്, നോബി, ഡിംപല്‍, അനൂപ് കൃഷ്ണന് എന്നിവരാണ് ഏറ്റവുമൊടുവില്‍ ബിഗ് ബോസില്‍ ഉണ്ടായിരുന്നത്. ഷോ അവസാനിക്കാന്‍ ദിവസങ്ങള്‍ ബാക്കി നില്‍ക്കേയാണ് ഷൂട്ടിംങ് നിര്‍ത്തിവച്ചത്.
Discussion about this post