നാടന്‍ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ ഇഷ്ടം പിടിച്ചുപറ്റിയ നടിയാണ് ശ്രിന്ദ. 1983 യില്‍ നിവിന്‍ പോളിയുടെ നായികയായി, സുശീലയെന്ന കഥാപാത്രം ചെയ്താണ് ശ്രിന്ദ ശ്രദ്ധേയയാവുന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കുവയ്ക്കാറുണ്ട്.
ഇത്തരത്തില്‍ ഇപ്പോള്‍ പങ്കുവച്ചിരിക്കുന്ന താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇന്റര്‍നെറ്റില്‍ തരംഗമാകുന്നത്. സാരിയില്‍ അതീവ ഗ്ലാമറസ് ലുക്കിലാണ് താരം പ്രത്യക്ഷപ്പെടുന്നത്. ആരാധകര്‍ ഇതിനോടകം ചിത്രങ്ങള്‍ ഏറ്റെടുത്തു കഴിഞ്ഞു.
പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ, ട്രാന്‍സ് എന്നിവയാണ് നടിയുടേതായി അവസാനം റിലീസ് ചെയ്ത സിനിമകള്‍.
Discussion about this post