മുംബൈ: ‘ഒരു കോടീശ്വരനായ യാചകന്റ’ വാര്‍ത്തയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. 54-കാരനായ ഭാരത് ജെയിനാണ് ഈ കഥയിലെ നായകന്.
രാജ്യത്തെ ഏറ്റവും തിരക്കുള്ള റെയില്‍വേ സ്റ്റേഷനുകളിലൊന്നായ മുംബൈ ഛത്രപതി ശിവജി മഹാരാജ് ടെര്മിനസില് (സി.എസ്.ടി.) ഭിക്ഷാടനം നടത്തുന്ന യാചകനാണ് 54-കാരനായ ഭാരത് ജെയിന്.
യാചകനാണെങ്കിലും ഇയാളുടെ ആസ്തി കേട്ടാല്‍ നിങ്ങള്‍ ഒന്ന് ഞെട്ടും. ഏഴരക്കോടിയാണ് ഇയാളുടെ ആകെ ആസ്തി.
ഭാര്യയും രണ്ടു മക്കളും സഹോദരനും അച്ഛനും ഭാരതിന് ഉണ്ട്.
ഇവര്‍ താമസിക്കുന്നത് ദക്ഷിണ മുംബൈയിലെ പരെലിലാണ്. 1.2 കോടി രൂപ വിലമതിക്കുന്നതാണ് ഈ ഫ്ലാറ്റ്.
ഭാരത് ജെയിനിന് ഭിക്ഷ യാചിച്ച് ഒരു മാസം ലഭിക്കുന്നത് 60,000 മുതല്‍ 75,000 രൂപ വരെയാണ്.
രാവിലെമുതല്‍ രാത്രിവരെ ദിവസവും പത്തുമുതല്‍ 12 മണിക്കൂര്‍വരെ ജോലി. ഞായറാഴ്ചയടക്കം അവധിയൊന്നുമില്ല. ദിവസം 2000 മുതല്‍ 2500 രൂപ വരെ ലഭിക്കുന്നുണ്ട്.
ഇത് കൂടാതെ താനെയില്‍ വാങ്ങിയ രണ്ട് കടകളുടെ വാടകയായി മാസം 30,000 രൂപ വേറെയും. മക്കള്‍ പഠിക്കുന്നത് സര്‍ക്കാര്‍ സ്കൂളിലൊന്നുമല്ല, തൊട്ടടുത്ത് വന്‍തുക ഫീസ് കൊടുക്കേണ്ട കോണ്‍വെന്റ് സ്കൂളിലാണ്.
മക്കള്‍ വളര്‍ന്നതോടെ ഈ ജോലി നിര്‍ത്താന്‍ അച്ഛനോട് പറഞ്ഞെങ്കിലും അദ്ദേഹത്തിന് മടി. മാത്രമല്ല ഈ ജീവിതരീതിയൊഴിവാക്കാന്‍ പറ്റുന്നില്ലെന്നും അദ്ദേഹം പറയുന്നു. ”പണത്തിനോട് ആര്‍ത്തിയൊന്നുമില്ലെങ്കിലും ഇത് ശീലമായിപ്പോയി. കിട്ടുന്ന പണത്തില്‍ ഒരു ഭാഗം ക്ഷേത്രങ്ങള്‍ക്കും സന്നദ്ധ സംഘടനകള്‍ക്കും നല്‍കാറുണ്ട്” -ജെയിന് പറയുന്നു.
Discussion about this post