മലയാളികള്‍ക്ക് പ്രിയങ്കരിയായ നടിയാണ് കാവേരി. അമ്മാനം കിളി എന്ന ചിത്രത്തിലൂടെ ബാലതാരമായിട്ടാണ് കാവേരി അഭിനയം തുടങ്ങിയത് എങ്കിലും കാക്കോത്തിക്കാവിലെ അപ്പൂപ്പന് താടികള്‍ എന്ന ചിത്രമായിരുന്നു കാവേരിയുടെ പുറത്തിറങ്ങിയ ആദ്യ ചിത്രം.
പിന്നീട് അഞ്ച് ചിത്രങ്ങളില്‍ ബാല താരമായി അഭിനയിച്ചു. മമ്മൂട്ടി നായകനായ ചമ്പക്കുളം തച്ചന് എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിലാണ് നടിയായിട്ടുള്ള താരത്തിന്റെ കടന്നു വരവ്. മമ്മൂട്ടിയുടെ സഹോദരിയുടെ വേഷത്തിലാണ് താരം എത്തിയത്.
പിന്നീട് തമിഴ്, തെലുങ്ക്, കന്നട്, ഹിന്ദി, ഇംഗീഷ് ഭാഷകളിലായി നിരവധി ചിത്രങ്ങളില്‍ താരം അഭിനയിച്ചു. ഇതിനിടയില്‍ സീരിയലുകളിലും താരം അഭിനയിച്ചിരുന്നു. 2019ല്‍ പുറത്തിറങ്ങിയ തെലുങ്ക് ചിത്രമായ യാത്രയിലാണ് താരം അവസാനം അഭിനയിച്ചത്.
കാവേരി വിവാഹം കഴിച്ചത് സംവിധായകനായ സൂര്യകിരണിനെയാണ്. തെലുങ്ക് ചിത്രം ‘പേധ ബാബു’ എന്ന ചിത്രത്തില്‍ അഭിനയിച്ച നാളില്‍ സംവിധായകനായ സൂര്യകിരണുമായി നടി സൗഹൃദത്തിലാകുകയും ഇത് വിവാഹത്തില്‍ എത്തുകയുമായിരുന്നു. ഇരുവീട്ടുകാരുടെയും സമ്മതത്തോടെ ഇരുവരും 2005 മേയ് 1-നാണ് വിവാഹിതരായത്.
കാവേരി സിനിമയില്‍ സജീവമായിരുന്ന സമയത്തുതന്നെയാണ് താരം വിവാഹിതയായത്. വിവാഹത്തിന്റെ ആദ്യ നാളുകളില്‍ നല്ല ബന്ധമാണ് ഇവര്‍ തമ്മില്‍ ഉണ്ടായിരുന്നതെങ്കിലും പോകേ പോകേ ഇവരുടെ ബന്ധത്തില്‍ പ്രശ്നങ്ങള്‍ വളരാന്‍ തുടങ്ങി.
പ്രണയിച്ച് നടന്ന സമയത്തെ ഇഷ്ടം രണ്ട് പേര്‍ക്കും കൊണ്ട് പോകാന്‍ കഴിയാതായതോടെ ആ ബന്ധം വളരെ പെട്ടെന്ന് തന്നെ അവസാനിച്ചു.
ഇവര്‍ വേര്‍പിരിയുന്ന വാര്‍ത്ത വളരെ വേദനയോടെയാണ് സിനിമ ലോകം കേട്ടത്. തെലുങ്ക് ബിഗ് ബോസ്സില്‍ മത്സരാര്‍ഥിയായി എത്തിയിരുന്ന സൂര്യ കിരണ്‍ തന്റെ വിവാഹവുമായി ബന്ധപ്പെട്ട് പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.
തങ്ങളുടെ വിവാഹ ബന്ധം വേര്‍പിരിഞ്ഞത് എന്റെ താല്പര്യ പ്രകാരം ആയിരുന്നില്ലെന്നാണ് സൂര്യ കിരണ്‍ പറയുന്നത്. വേര്‍പിരിയണം എന്നത് കാവേരിയുടെ തീരുമാനമായിരുന്നു.ഞാന്‍ ഇപ്പോഴു താന്‍ അവളെ ഒരുപാട് സ്നേഹിക്കുന്നു, ഇന്നും അവള്‍ക്ക് വേണ്ടിയാണു താന്‍ കാത്തിരിക്കുന്നതെന്നും സൂര്യ കിരണ്‍ പറയുന്നു.
എന്റെ ജീവിതത്തില്‍ അവള് അല്ലാതെ ഇനി മറ്റൊരു പെണ്ണും ഉണ്ടാകില്ല. അവള് എന്നെങ്കിലും എന്റെ ജീവിതത്തിലേക്ക് മടങ്ങിവരുമെന്ന പ്രതീക്ഷയിലാണ് താന്‍ ഇപ്പോള്‍ ജീവിക്കുന്നതെന്നും സൂര്യ കിരണ്‍ നിറകണ്ണുകളോടെ പറയുന്നു. ഏതായാലും നടി കാവേരി ഇതുവരെ ഇതിനോട് പ്രതികരിച്ചിട്ടില്ല. നടിയിപ്പോള്‍ ഒരു സിനിമ സംവിധാനം ചെയ്യുന്ന തിരക്കിലാണ്.
Discussion about this post