തന്റെ അഭിനയ ശൈലി കൊണ്ട് ഇന്ത്യ മുഴുവന്‍ ആരാധകരെ സ്വന്തമാക്കിയ നടനാണ് ധനുഷ്. ഹോളിവുഡിലും താരം തന്റെ കഴിവ് തെളിയിച്ചിരുന്നു. േ്രഗ മാന്‍ എന്ന ചിത്രത്തിലൂടെ ഹോളിവുഡില്‍ എത്തിയ താരം പ്രശസ്ത ഹോളിവുഡ് സംവിധായകരെ വരെ ഫാന്‍ ആക്കി മാറ്റിയിരുന്നു.
എന്നാല്‍ കഴിഞ്ഞ വര്‍ഷം താരത്തിന്റെ വ്യക്തി ജീവിതത്തില്‍ ഒരു പ്രധാന തീരുമാനം താരം എടുത്തിരുന്നു. ഭാര്യ ഐശ്വര്യ രജനികാന്തുമായി പിരിയുകയാണ് എന്നായിരുന്നു ധനുഷ് അറിയിച്ചത്.
ഭാര്യ ഐശ്വര്യ രജനികാന്തുമായി പതിനെട്ട് വര്‍ഷത്തോളം നീണ്ട വിവാഹം ജീവിതം ഔദ്യോഗികമായി അവസാനിപ്പിക്കുകയാണെന്ന് ആയിരുന്നു ധനുഷ് അറിയിച്ചത്.
ആരാധകരെ ഞെട്ടിക്കുന്ന പ്രഖ്യാപനമായിരുന്നുവിത്. വിവാഹ മോചന വാര്‍ത്തയ്ക്ക് പിന്നാലെ ധനുഷ് വീണ്ടും വിവാഹിതനാകുന്നുവെന്ന വാര്‍ത്തകള്‍ എത്തിയിരുന്നു.
പല നടിമാരുടെയും പേരുകള്‍ ധനുഷിന് ഒപ്പം ചേര്‍ത്ത് എത്തിയിരുന്നു. ഇപ്പോഴിത ധനുഷ് വീണ്ടും വിവാഹിതനാകാന്‍ ഒരുങ്ങുന്നുവെന്ന അഭ്യൂഹങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ എത്തുകയാണ്.
മലയാളികളുടെ പ്രിയതാരം മീനയെ ധനുഷ് വിവാഹം കഴിക്കുന്നുവെന്ന പ്രചരണമാണ് എത്തുന്നത്. തമിഴ് സിനിമ നടന് ബെയില്‍വാന്‍ രംഗനാഥന് ആണ് ധനുഷും മീനയും വിവാഹം കഴിക്കാന്‍ ഒരുങ്ങുന്നുവെന്ന് വെളിപ്പെടുത്തിയത്.
ധനുഷ് ഭാര്യയുമായി പിരിഞ്ഞും മീന ഭര്‍ത്താവില്ലാതെയും ജീവിക്കുന്നതിനാല്‍ ഈ വരുന്ന ജൂലൈയില്‍ രണ്ടാളും വിവാഹം കഴിക്കാന്‍ ഒരുങ്ങുകയാണ്. എന്നാല്‍ ഇതില്‍ എത്രത്തോളം സത്യമുണ്ടെന്ന് എനിക്കും പറയാന്‍ സാധിക്കില്ലെന്നും ബെയില്‍വാന്‍ പറഞ്ഞു.
യൂട്യൂബ് ചാനലിലൂടെ സിനിമാതാരങ്ങളുടെ വ്യക്തി ജീവിതത്തെ പറ്റി വലിയ വെളിപ്പെടുത്തലുകള്‍ നടത്തുന്ന താരമാണ് ബെയില്‍വാന്‍ രംഗനാഥന്.
‘രണ്ടാളും ചെറുപ്പക്കാരാണ്, നാല്പത് വയസേ ഉള്ളു. ഇരുവരും പങ്കാളികളില്ലാതെ ജീവിക്കുകയുമാണ്. അപ്പോള്‍ അവരുടെ ശരീരം പലതും ആവശ്യപ്പെടും. അതുകൊണ്ട് ഇനിയൊരു ജീവിതം ഉണ്ടാവുന്നതില്‍ തെറ്റൊന്നുമില്ല. ചിലപ്പോള്‍ വിവാഹം കഴിക്കാതെ ലിവിംഗ് ടുഗദറായിട്ടും ജീവിച്ചേക്കാം.
എന്നാല്‍ മീന സിനിമയില്‍ എത്തിയതിന്റെ 40 വര്‍ഷം ആഘോഷിച്ച ചടങ്ങില്‍ രജനികാന്ത് വന്നതോടെ ഇത്തരം വാര്‍ത്ത പ്രചരിപ്പിച്ചവരും കണ്‍ഫ്യൂഷനിലായി. തുടക്കം മുതല്‍ ഒരു അച്ഛനും മകളും എന്നത് പോലെ നല്ല സ്നേഹബന്ധത്തിലാണ് മീനയും രജനികാന്തുമുള്ളത്. അങ്ങനെയുള്ളപ്പോള്‍ രജനികാന്തിന്റെ മകള്‍ക്ക് മീന എങ്ങനെ ദ്രോഹം ചെയ്യും എന്നതാണ് ചോദ്യം’, രംഗനാഥന് പറയുന്നു.
മാസങ്ങള്‍ക്ക് മുന്‍പാണ് മീനയുടെ ഭര്‍ത്താവ് അന്തരിക്കുന്നത്. ശേഷം സാധാരണ ജീവിതത്തിലേക്ക് തിരികെ വന്ന നടി ധനുഷിനെ വിവാഹം കഴിക്കാന്‍ ഒരുങ്ങുകയാണെന്നാണ് ബെയില്‍വാന്‍ രംഗനാഥന് പറയുന്നത്.
Discussion about this post