മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് പ്രിയ താരം മമ്മൂട്ടി. സിനിമയില്‍ അഭിനയിച്ച് തുടങ്ങുന്ന കാലത്ത് പുക വലിക്കുന്ന ശീലമുണ്ടായിരുന്നു മമ്മൂട്ടിക്ക്. താന്‍ ഇഷ്ടപെട്ടിരുന്ന ഒന്നാണ് പുകവലി എന്ന് അദ്ദേഹം പല തവണ വ്യക്തമാക്കിയിട്ടുമുണ്ട്. എന്നാല്‍ പിന്നീട് തനിക്ക് ഇഷ്ടപ്പെട്ട പുകവലി മമ്മൂട്ടി നിര്‍ത്തിയിരുന്നു.
തന്റെ പ്രിയപ്പെട്ട ശീലം നിര്‍ത്താനുണ്ടായ സാഹചര്യം എന്തായിരുന്നുവെന്ന് പറയുകയാണ് മമ്മൂട്ടി. കൈരളി ടിവിയ്ക്ക് നല്കിയ ഒരു അഭിമുഖത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്.കൈരളി ടിവിയ്ക്ക് നല്കിയ ഒരു അഭിമുഖത്തില്‍ വില്‍പവറിനെ കുറിച്ച് സംസാരിക്കവെയായിരുന്നു തന്റെ ഏറ്റവും ഇഷ്ടപ്പെട്ട ശീലം നിര്‍ത്തിയതിനെ കുറിച്ച് മമ്മൂട്ടി പറയുന്നത്.
പുകവലിക്കുന്നത്, തനിക്ക് മാത്രമല്ല എല്ലാവര്ക്കും വലിയ ദോഷം ചെയ്യുന്നതാണ്. പുകവലി കാരണം മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നും തനിക്ക് ഉണ്ടായിരുന്നില്ല. എന്നാല്‍ എന്നെ അനുകരിക്കുന്ന ചിലര്‍ക്ക് വേണ്ടി അത് ഉപേക്ഷിക്കുന്നതായിരിക്കും നല്ലതെന്ന് തോന്നി. അങ്ങനെ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ശീലം നിര്‍ത്തുകയായിരുന്നുവെന്നാണ് മമ്മൂട്ടി പറഞ്ഞത്.
പുകവലിക്കുന്നത് എനിക്ക് വളരെ ഇഷ്ടമായിരുന്നു. എന്നാല്‍ ശരീരത്തിന് വളരെ ദോഷമാണ് അത്. നമ്മുടെ ശരീരത്തിന് ഇഷ്ടമല്ലാത്ത കാര്യമാണ് അതിനോട് അനുവാദം ചോദിക്കാതെ കടത്തി വിടുന്നത്. നമുക്ക് ജീവിക്കാന്‍ പുകയുടെ ആവശ്യമില്ല. ആഹാരപദാര്‍ഥങ്ങളും വായവു മതിയല്ലോ. അത് ശരിയല്ല എന്ന് തനിക്ക് തോന്നി.
എന്നെ ഇഷ്ടപ്പെടുന്ന കുറച്ച് പേരെങ്കിലും ഇവിടെയുണ്ട്. അവര്‍ എന്റെ ശീലം അനുകരിക്കുമെന്ന് എനിക്ക് തോന്നി .അതുകൊണ്ട് എനിക്ക് വളരെ ഇഷ്ടപ്പെട്ട ശീലം ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് മമ്മൂട്ടി പറഞ്ഞത്.
Discussion about this post