തനിക്ക് ഒരു രാഷ്ട്രീയപാര്‍ട്ടിയോടും ചായ്വില്ലെന്ന് നടന് ജയസൂര്യ. കലാകാരന്റെ കണ്ണില്‍ എല്ലാവരും ഒരുപോലെയാണെന്നും ജയസൂര്യ പറഞ്ഞു. കലാകാരന് പാര്‍ട്ടിയില്ലെന്നാണ് തന്റെ വിശ്വാസമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മനോരമ ചാനലിലെ പരുപാടിയില്‍ സംസാരിക്കുമ്പോഴായിരുന്നു ജയസൂര്യയുടെ വാക്കുകള്‍.
ജയസൂര്യ എന്ന് പറയുന്ന വ്യക്തിക്ക് ഒരു രാഷ്ട്രീയ പാര്‍ട്ടിയോടും ചായ്വില്ല. അത് കോണ്‍ഗ്രസാണെങ്കിലും ശരി, കമ്യൂണിസ്റ്റ് ആണെങ്കിലും ശരി,ബിജെപിയാണെങ്കിലും ശരി, ആരുമായിട്ടും ഒരു ചായ്വുമില്ല.
കാരണം ഞാന്‍ ഒരു കലാകാരനാണ്. കലാകാരന് പാര്‍ട്ടിയില്ലെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. കാരണം എല്ലാവരും അവന്റെ കണ്ണില്‍ ഒരുപോലെയാണ്. ജാതിക്കും മതത്തിനുമപ്പുറമാണ് ഒരു കലാകാരനെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്’ എന്നാണ് ജയസൂര്യ പറഞ്ഞത്.
Discussion about this post