ഒരു കാലത്ത് സൗത്ത് ഇന്ത്യന്‍ സൂപ്പര്‍ താരങ്ങള്‍ക്ക് വരെ വെല്ലുവിളി ഉയര്‍ത്തിയ താരമാണ് ഷക്കീല. ബി ഗ്രേഡ് സിനിമയിലൂടെ സൂപ്പര്‍ താരങ്ങളെ വരെ മൂലയ്ക്ക് ഇരുത്തിയ താരമാണ് ഷക്കീല.
ഷക്കീല ചിത്രങ്ങള്‍ക്ക് ഒപ്പം തങ്ങളുടെ ചിത്രങ്ങള്‍ റിലീസിന് എത്തിക്കാന്‍ സൂപ്പര്‍ താരങ്ങള്‍ ഭയന്നിരുന്ന രീതിയില്‍ ഷക്കീല പ്രശസ്തയായിരുന്നു. സോഫ്റ്റ് പോണ് സിനിമകളിലൂടെ സൗത്ത് ഇന്ത്യയിലെ ഏറ്റവും ആരാധകരുള്ള താരമായി മാറാന്‍ ഷക്കീലക്ക് കഴിഞ്ഞിരുന്നു.
തമിഴ്, മലയാളം, തെലുങ്ക്, കന്നഡ എന്നീ ഭാഷകളില്‍ ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്തതിലൂടെയാണ് ഷക്കീല അറിയപ്പെടുന്നത്. ഒരു കാലത്ത് മലയാളത്തിലെ സൂപ്പര്‍താരങ്ങളായ മോഹന്‍ലാലിനും മമ്മൂട്ടിക്കും വരെ ഷക്കീല വെല്ലുവിളിയായിരുന്നു.
സൂപ്പര്‍താര ചിത്രങ്ങള്‍ തീയറ്ററില്‍ പൊട്ടി തകര്‍ന്നപ്പോള്‍ ഷക്കീല ചിത്രങ്ങള്‍ വമ്പന്‍ വിജയം നേടി പ്രദര്‍ശനം നടത്തുന്ന രീതിയില്‍ ഷക്കീല ഉയര്‍ന്നിരുന്നു. എന്നാല്‍ 2001 ല്‍ താന്‍ എ പടങ്ങള്‍ നിര്‍ത്തുകയാണ് എന്ന് താരം അറിയിച്ചിരുന്നു.
ഇപ്പോള്‍ തമിഴ് പരമ്പരകളിലും റിയാലിറ്റി ഷോകളിലുമായി സജീവമാണ് താരം. ഇതിനിടയില്‍ ഒരു തമിഴ് ചാനലിന് നല്കിയ അഭിമുഖത്തില്‍ മമ്മൂട്ടിയെയും മോഹന്‍ലാലിനെയും കുറിച്ച് നടി പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
മമ്മൂട്ടിയും മോഹന്‍ലാലും ഷക്കീല സിനിമകള്‍ ഇന്‍ഡസ്ട്രിയില്‍ നിരോധിക്കാന്‍ ശ്രമിച്ചിരുന്നുവെന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. ഇതിനെ കുറിച്ചുള്ള അഭിപ്രായം എന്താണെന്ന ചോദ്യം അവതാരകന് ഷക്കീലയോട് ചോദിച്ചിരുന്നു.
ഇതിന് ഷക്കീല നല്കിയ മറുപടിയാണ് ശ്രദ്ധ നേടുന്നത്. മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവരുടെ സിനിമകള്‍ക്ക് എന്റെ സിനിമകള്‍ കോമ്പറ്റീഷനായി വരുന്നുവെന്ന് പറഞ്ഞ് ബാന്‍ ചെയ്യണമെന്നുള്ള തലത്തിലേക്ക് കാര്യങ്ങള്‍ പോയെന്നുള്ളത് ശരി തന്നെയാണ്. ‘പക്ഷെ ബാന്‍ ചെയ്യണമെന്ന് അവര്‍ പറഞ്ഞില്ല എന്നാണ് ഷക്കീല പറഞ്ഞു.
എന്റെ സിനിമക്ക് എതിരെ പ്രവര്‍ത്തിച്ചിട്ടുണ്ട്.ഞാന്‍ ഒരു മോഹന്‍ലാല്‍ ഫാനാണ്. മമ്മൂക്കയാണ് കൂടുതലായും ഇതിനായി പ്രവര്‍ത്തിച്ചതെന്ന് കേട്ടിട്ടുണ്ട്. എന്നാല്‍ എനിക്ക് അദ്ദേഹത്തോട് ഒരു ദേഷ്യവുമില്ലെന്നും ഷക്കീല പറഞ്ഞു.
തിയേറ്ററുകള്‍ ഒരു കാലത്ത് പൂട്ടാന്‍ പോകുന്ന സമയത്ത് സിനിമയെ കൈപിടിച്ച് ഉയര്‍ത്തിയത് ഞാനാണെന്ന് മമ്മൂക്ക പലരോടും പറഞ്ഞിട്ടുണ്ട് എന്നും ഷക്കീല പറഞ്ഞു.
എന്റെ സിനിമകള്‍ക്കെതിരെ പ്രവര്‍ത്തിച്ചെങ്കില്‍ അതില്‍ തെറ്റ് പറയാന്‍ പറ്റില്ലെന്നും ഷക്കീല കൂട്ടിച്ചേര്‍ത്തു. കാരണം അവര്‍ നാല് കോടി മുടക്കി എടുത്ത സിനിമ ഞങ്ങളുടെ പതിനഞ്ച് ലക്ഷം രൂപയുടെ സിനിമ കാരണം ഫ്ലോപ്പ് ആവുകയാണ്. അതിനാല്‍ അവരെ കുറ്റം പറയാന്‍ പറ്റില്ലെന്നും ഷക്കീല പറഞ്ഞു.
Discussion about this post