മലയാള സിനിമയില്‍ ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങള്‍ അവതരിപ്പിച്ചിട്ടുള്ള അഭിനേത്രിയാണ് ശാന്ത കുമാരി. കഴിഞ്ഞ 42 വര്‍ഷങ്ങളായി താരം അഭിനയരംഗത്ത് ഉണ്ട്. ശാന്തകുമാരി ഇപ്പോള്‍ മോഹന്‍ലാലിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്.
മോഹന്‍ലാലിനെ നായകനാക്കി സിദ്ദീഖ്-ലാല്‍ ഒരുക്കിയ വിയറ്റ്നാം കോളനിയില്‍ ശാന്തകുമാരി അഭിനയിച്ചിരുന്നു. ഈ ചിത്രത്തിന് ഇടയില്‍ വച്ച് ഉണ്ടായ അനുഭവമാണ് ശാന്തകുമാരി പങ്കു വയ്ക്കുന്നത്. അമൃത ടിവിയിലെ ലാല്‍ സലാം എന്ന പരിപാടിയില്‍ സംസാരിക്കവേയായിരുന്നു ശാന്തകുമാരി തന്റെ അനുഭവം പങ്കുവച്ചത്. സിനിമ ചെയ്തുകൊണ്ടിരിക്കുമ്പോള്‍ മോഹന്‍ലാലിനോട് സ്നേഹവും വാത്സല്യവുമൊക്കെ തോന്നാനുണ്ടായ കാരണം വ്യക്തമാക്കുകയായിരുന്നു അവര്‍.
ശാന്തകുമാരിയുടെ വാക്കുകള്‍- വിയറ്റ്നാം കോളനി സിനിമ ചെയ്ത് കൊണ്ടിരുന്നപ്പോള്‍, എനിക്ക് ലാലിനെ ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെടാന്‍ കാരണം ഇതാണ്. അന്ന് ഫിലോമിന ചേച്ചിയുടെ കാലിന് സുഖമില്ലായിരുന്നു. കാല് പഴുത്തിരിക്കുന്ന സമയമായിരുന്നു. ആര്‍ക്കും അടുത്ത് പോകാന്‍ എന്തോ ഒരു മടിയായിരുന്നു.
ആ സമയത്താണ് ചേച്ചി മരിച്ച് കിടക്കുന്ന സീന്‍ എടുക്കുന്നത്. ആ സീനില്‍ ലാല്‍ ഒരു അറപ്പും വെറുപ്പുമില്ലാതെ ആ അമ്മയെ കോരിയെടുത്ത് കൊണ്ടു വരുമ്പോള്‍ സത്യമായിട്ടും, അന്നെനിക്ക് ലാലിനോട് ഒരു സ്നേഹവും വാത്സല്യവുമൊക്കെ തോന്നി,’ മറ്റൊരു താരവും ആ അവസ്ഥയില്‍ അങ്ങനെ ചെയ്യില്ലെന്നും ശാന്തകുമാരി പറഞ്ഞു.
കൂടാതെ ഞാന്‍ ഇന്ന് താമസിക്കുന്ന വീട് മോഹന്‍ലാല്‍ മുന്‍കൈ എടുത്ത് താര സംഘടനയായ ‘അമ്മ’ യുടെ നേതൃത്വത്തില്‍ എനിക്ക് പണികഴിപ്പിച്ച് തന്നതാണെന്നും ശാന്തകുമാരി പറഞ്ഞു.തന്റെ രണ്ടാമത്തെ മകളുടെ വിവാഹം ചില പ്രത്യേക കാരണങ്ങളാല്‍ മുടങ്ങി പോകേണ്ടതായിരുന്നു. എന്നാല്‍ ആ സമയത്ത് ലാല്‍ നടത്തിയ സമയയോചിതമായ ഇടപെടല്‍ കാരണമാണ് ആ വിവാഹം മുടങ്ങി പോകാതെ നടക്കാന്‍ സഹായിച്ചത് എന്നും ശാന്ത കുമാരി പറയുന്നു. എത്ര പറഞ്ഞാലും ലാലിനോടുള്ള നന്ദിയും കടപ്പാടും തീരില്ല എന്നും വളരെ വികാരഭരിതയായി ശാന്ത കുമാരി പറയുന്നു.
മോഹന്‍ലാലിനൊപ്പം നടി കനക, കെ.പി.എ.സി. ലളിത, കുതിരവട്ടം പപ്പു, ഇന്നസെന്റ്, ശങ്കരാടി, ഭീമന് രഘു, നെടുമുടി വേണു തുടങ്ങിയവരാണ് വിയറ്റാനാം കോളനിയില്‍ പ്രധാന വേഷം ചെയ്തത്. 1992 ല്‍ പുറത്തിറങ്ങിയ ചിത്രത്തിലെ രംഗങ്ങളും പാട്ടുകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
Discussion about this post