ഒരു കാലത്ത് മലയാളം സിനിമകള്‍ എന്നാല്‍ ബിഗ്രേഡ് സിനിമകള്‍ എന്നായിരുന്നു കേരളത്തിന് പുറത്തേക്ക് അറിയപ്പെട്ടിരുന്നത്. മലയാളത്തിലെ സൂപ്പര്‍ താര പടങ്ങള്‍ എട്ടു നിലയില്‍ പൊട്ടുമ്പോഴും ബി ഗ്രേഡ് സിനിമകള്‍ 100 ദിവസം വരെ ഓടിയിരുന്നു. അക്കാലത്ത് കേരളത്തിലെ യുവാക്കള്‍ക്ക് ഇടയില്‍ മോഹന്‍ലാലിനെക്കാളും മമ്മൂട്ടിയെക്കാളും ഒക്കെ ആരാധകര്‍ ഉണ്ടായിരുന്നു ബിഗ്രേഡ് സിനിമകളിലെ നടിമാര്‍ക്ക്.
അവരില്‍ പ്രമുഖരാണ് ഷക്കീല , രേഷ്മ , സിന്ധു, മറിയം തുടങ്ങിയവര്‍. ഷക്കീല സിനിമകള്‍ക്ക് വേണ്ടി സൂപ്പര്‍ താര സിനിമകള്‍ വഴിമാറുന്ന കാലമായിരുന്നു അത്. ‘കിന്നാരത്തുമ്പികള്‍’ എന്ന ഒറ്റ ചിത്രത്തിലൂടെയാണ് ഷക്കീല ശ്രദ്ധിക്കപ്പെടുന്നത്. തുടര്‍ന്ന് വന്ന ഷക്കീല ചിത്രങ്ങള്‍ ഒക്കെയും വന്‍ വിജയങ്ങളാവുകയും ചെയ്തു. മെഗാതാരങ്ങള്‍ക്ക് പോലും കിട്ടാത്ത സ്വീകാര്യത അക്കാലത്ത് ഇവരുടെ ബി ഗ്രേഡ് ചിത്രങ്ങള്‍ക്കും കിട്ടി തുടങ്ങി.
ആ കാലത്ത് മലയാള സിനിമ വ്യവസായത്തിനെ പിടിച്ച് നിര്‍ത്തിയത് പോലും ഇത്തരം പടങ്ങളണെന്നും വേണമെങ്കില്‍ പറയാം. ആ കാലഘട്ടത്തില്‍ മസാലപ്പടങ്ങളുടെ ഒരു കുത്തൊഴുക്കായിരുന്നു.അക്കാലത്തിറങ്ങിയ മെഗാസ്റ്റാര്‍ സിനിമകളായ ‘രാവണപ്രഭു’വിനും,’രാക്ഷസ രാജാവി’നുമൊക്കെ എതിരെ ഷക്കീലയുടെ ‘രാക്ഷസരാജ്ഞി’ സമാന്തരമായി മത്സരിക്കുകയും ഹിറ്റാവുകയും ചെയ്തിരുന്നു.
രേഷ്മ സൗത്ത് ഇന്ത്യ മൊത്തം ഭരിക്കുന്ന തലത്തിലേക്ക് വരെ ഉയര്‍ന്നിരുന്നു. മലയാളം,തമിഴ്, തെലുങ്ക്, കന്നട തുടങ്ങി എല്ലാ ഭാഷകളിലും രേഷ്മ അക്കാലത്ത് ചിത്രങ്ങള്‍ ചെയ്തിരുന്നു.
എന്നാല്‍ പിന്നീട് ടെക്നോളജി മാറി തുടങ്ങിയതോടെ ബിഗ്രേഡ് സിനിമകള്‍ ആരാധകരില്ലാതെയായി. പോണ് മൂവികളിലേക്കായി മലയാളികളുടെ താത്പര്യം. ഇതോടെ സോഫ്റ്റ് പോണ് സിനിമകളായിരുന്ന ബി ഗ്രേഡ് സിനിമ വ്യവസായം പൂര്‍ണ്ണമായും അവസാനിക്കുകയായിരുന്നു. ഇതോടെ മലയാളി യുവാക്കളുടെ ഹരമായിരുന്ന ബിഗ്രേഡ് താരങ്ങള്‍ പതിയെ എവിടെയോ മറഞ്ഞു.
പിന്നീട് ആരും ഇവരെ തിരക്കാതെയായി. പഴയ ബിഗ്രേഡ് നടിമാരില്‍ പലര്‍ക്കും പിന്നീട് മുംബൈയിലും ബംഗളൂരിലും ശരീരംവിറ്റു ജീവിക്കേണ്ടി വന്നിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇവരെ വച്ച് ചിത്രങ്ങള്‍ നിര്‍മ്മിച്ചവര്‍ സാമ്പത്തിക നേട്ടം ഉണ്ടാക്കി എന്നല്ലാതെ അര്‍ഹിച്ച പ്രതിഫലമോ പരിഗണനകളോ ഇവര്‍ക്ക് നല്‍കിയിരുന്നില്ല എന്നതാണ് വാസ്തവം. സിനിമ വ്യവസായം തകര്‍ന്നതോടെ ഇവരുടെ ജീവിത മാര്‍ഗവും വഴിമുട്ടുകയായിരുന്നു.
ഷക്കീല മസാലപ്പടങ്ങളോട് വിടപറഞ്ഞ് വളര്‍ത്തു മകള്‍ക്കൊപ്പം ചെന്നൈയിലാണ് ഇപ്പോള്‍ താമസം. തമിഴിലും മലയാളത്തിലും തെലുങ്കിലുമായി ചെറിയ റോളുകള്‍ ചെയ്യുന്നുണ്ട് താരം ഇപ്പോള്‍. തമിഴ് റിയാലിറ്റി ഷോയിലും പങ്കെടുക്കുന്നുണ്ട്.
അതേസമയം രേഷ്മയെ കൊച്ചി കാക്കനാട്ടുള്ള ഒരു ഫ്ലാറ്റില്‍ അനാശാസ്യം നടത്തിയതിന് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ പിന്നീട് രേഷ്മ വിവാഹം കഴിച്ച് നല്ല കുടുംബിനിയാണ്. രണ്ട് മക്കളുണ്ട്. ഭര്‍ത്താവിനും രണ്ട് ആണ്കുട്ടികള്ക്കുമൊപ്പം സന്തോഷമായി മൈസൂരില്‍ താമസിയ്ക്കുന്നുവെന്ന് ഷക്കീല വ്യക്തമാക്കുന്നു.
എന്നാല്‍ മറിയ, സിന്ധു പോലുള്ള നടിമാര്‍ എവിടെയാണെന്ന് അറിവില്ല. അറിയപ്പെടാത്ത ഏതോ ഒരു കോണില്‍ അവര്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ടാവാം. സിനിമയിലെ ദുരനുഭവങ്ങളും പീഡനവും മറന്ന് പ്രായം തളര്‍ത്തിയ ശരീരത്തോട് പൊരുതിക്കൊണ്ടിരിക്കുകയാവാം. അല്ലെങ്കില്‍ പഴയ തൊഴിലില്‍ ജീവിതം ദുരിതമായി തന്നെ തള്ളിനീക്കുകയാവാം.
Discussion about this post